എല്ലാ സ്ത്രീകളിലും ചുവപ്പിന്റെ നിഴലുണ്ട്…കിടിലൻ ഫോട്ടോഷൂട്ടുമായി പാരീസ് ലക്ഷ്മി.

പാരീസിൽ ജനിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കിയ മിറിയം സോഫിയ ലക്ഷ്മി എന്ന പാരീസ് ലക്ഷ്മിയെ എല്ലാ മലയാളികൾക്കും പരിചയമാണ്. തനി മലയാളി ആയിട്ടാണ് താരം ഇപ്പോൾ ജീവിക്കുന്നത്.

കഥകളിയോട് അതിയായ താല്പര്യമുള്ള ലക്ഷ്മി, കഥകളി ഡാൻസറായ മലയാളിയായ പള്ളിപ്പുറം സുനിലിനെയാണ് വിവാഹം കഴിച്ചത്. വൈക്കത്ത് സ്വന്തമായി കലാ ശക്തി സ്കൂൾ ഓഫ് ആർട്സ് നടത്തുകയാണ് താരം.

2007 ൽ മമ്മൂട്ടി നായകനായ ബിഗ് ബി എന്ന സിനിമയിലെ ഓഹ് ജനുവരി എന്ന ഗാനത്തിന് ചുവടു വെച്ചാണ് മലയാള സിനിമ രംഗത്തേക്ക് സോഫിയ ലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2014 ലാണ് ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ അഭിനയ പ്രാധാന്യമുള്ള വേഷത്തിൽ കടന്നുവരുന്നത്.

ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും താരം പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്യുന്ന കോമഡി സ്റ്റാർ സീസൺ ടു വിലെ ജഡ്ജ് ആയും താരം മലയാളികൾക്കിടയിൽ സുപരിചിതയാണ്.

ഇന്ത്യൻ ക്ലാസിക്കൽ നോട് പ്രത്യേക താൽപര്യമാണ് താരത്തിന്. തബല മൃദംഗമൊക്കെ നന്നായി കൈകാര്യം ചെയ്യാനും താരത്തിന് അറിയാം. തിരുവാരൂർ ഭക്തവത്സലം എന്നയാളിൽ നിന്നാണ് മൃദംഗം പഠിക്കുന്നത്. അദ്ദേഹം തന്നെയാണ് താരത്തിന് പാരിസ് ലക്ഷ്മി എന്ന് പേരു നൽകിയത്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ഒന്നേകാൽ ലക്ഷത്തിനടുത്ത് ഫോള്ളോവെർസാണ് താരത്തിനുള്ളത്. തന്റെ ഇഷ്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ താല്പര്യം കാണിക്കുന്ന വ്യക്തിയാണ് ലക്ഷ്മി.

ഈയടുത്ത് ചുവന്ന ഡ്രസ്സിൽ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

“There is a shade of red for every women”
എല്ലാ സ്ത്രീകളിലും ചുവപ്പിന്റെ നിഴലുണ്ട് എന്ന തലവാചകത്തോടെ കൂടിയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നിമിഷനേരംകൊണ്ട് ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയായിരുന്നു.

പാരിസ് ജനിച്ച ആണെങ്കിലും അഞ്ചാം വയസ്സിലാണ് ഇന്ത്യയോടുള്ള പ്രത്യേക ആകർഷണം മൂലം ലക്ഷ്മിയുടെ മാതാപിതാക്കൾ ഇന്ത്യയിലേക്ക് താമസം മാറ്റുന്നത്. ലക്ഷ്മിയും ലക്ഷ്മിയുടെ സഹോദരനും രണ്ട് സംസ്കാരവും ഉൾക്കൊള്ളുന്ന രൂപത്തിലുള്ള വിദ്യാഭ്യാസമാണ് കരസ്ഥമാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*