ഇവിടം സ്വർഗ്ഗമാണ്… ഈ രണ്ടാത്മാക്കൾ എന്റെ ചുറ്റും ഉള്ളടത്തോളം എന്റെ ജീവിതം എന്നും സന്തുഷ്ടമാണ്….. വിവാഹ വാർഷികത്തിൽ ശിവദയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌.. വൈറൽ

ജനിച്ചത് തമിഴ്നാട്ടിലാണെങ്കിലും മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശിവദയ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും, ഒരുപാട് ആൽബം കളിലും താരം അഭിനയിച്ചിട്ടുണ്ട്. രാമന്റെ ഏദൻതോട്ടം എന്ന സിനിമയിൽ വോയിസ് ആക്ടർ ആയും താരം തിളങ്ങിയിട്ടുണ്ട്.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് താരത്തിന്റെ ജനനം. പിന്നീട് കുടുംബസമേതം അങ്കമാലിയിലേക്ക് താമസം മാറുകയായിരുന്നു.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. 18 ലക്ഷം ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റഗ്രാമിലുള്ളത്. തന്റെ സന്തോഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് അറിയിക്കാൻ ഒട്ടും മടി കാണിക്കാത്ത നടിയാണ് ശിവദ.

കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ അഞ്ചാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കു വെച്ചിരിക്കുകയാണ്. ഭർത്താവും മകളോടൊപ്പമുള്ള ഫോട്ടോയാണ് താരം അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

ഇംഗ്ലീഷ് ക്യാപ്ഷനാണ് ഫോട്ടോയ്ക്ക് നൽകിയിട്ടുള്ളത്..

Stepping into another beautiful year with my better half….. each and every moment of my life is a bliss with these two happy souls around me.. feels like heaven… Happy anniversary to us..

എന്റെ നല്ലപാതിക്കോപ്പമുള്ള സന്തോഷകരമായ ഒരു വർഷം കൂടി കടന്നു പോവുകയാണ്. ഈ രണ്ട് ആത്മാക്കൾക്കോപ്പമുള്ള എന്റെ ജീവിതം എന്നും സന്തുഷ്ടമാണ്. ഇവിടം സ്വർഗ്ഗമാണ്.. എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുള്ളത്.

അഞ്ചുവർഷം മുമ്പാണ് ശിവദ തന്റെ നീണ്ടകാല ബോയ്ഫ്രണ്ട് ആയിരുന്ന മുരളി കൃഷ്ണനെ വിവാഹം കഴിച്ചത്

Be the first to comment

Leave a Reply

Your email address will not be published.


*