ചുവപ്പിൽ ആരാണ് കൂടുതൽ സുന്ദരി? വൈറലായി 2 സുന്ദരികളുടെ ഫോട്ടോസ്

സോഷ്യൽ മീഡിയ തുറന്നാൽ പിന്നെ ഫോട്ടോഷൂട്ടുകളുടെ ബഹളമാണ്. സിനിമ നടിമാരുടെ വ്യത്യസ്തത നിറഞ്ഞ ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുകയാണ്. കിടിലം മേക്കോവറിലാണ് നടിമാരുടെ ഫോട്ടോകൾ പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരറാണികളാണ് ഷംനകാസിമും ഇനിയയും. ഇരുവരും വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നതിൽ ഒട്ടും മടി കാണിക്കാത്തവരാണ്.

ഇപ്പോൾ ഇവരുടെ പുതിയ ഫോട്ടോകളാണ്  വൈറലായിരിക്കുന്നത്. ചുവപ്പ് ഡ്രെസ്സിൽ തിളങ്ങുന്ന ഇരുവരുടെ ഫോട്ടോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. രണ്ടുപേരും അതീവ സുന്ദരിമാരായാണ് കാണുന്നത്.

ചുവപ്പ് വസ്ത്രത്തിൽ രണ്ടു പേരിൽ ആരാണ് കൂടുതൽ സുന്ദരി എന്ന് ചോദിച്ചാൽ, ഉത്തരം പറയാൻ അല്പം ബുദ്ധിമുട്ടാണ്. സൗന്ദര്യത്തിലും വസ്ത്രാലങ്കാരത്തിലും പോസിങ്ങിലും  ഒപ്പത്തിനൊപ്പമാണ് ഇരുവരും. ചുവപ്പു ഡ്രസ്സിൽ ആരാണ് ഭംഗി എന്ന് ചോദിച്ചാൽ കൈമലർത്തി കാണിക്കാണേ ആരാധകർക്ക് കഴിയൂ.

ഷംന കാസിം ഡാൻസറും, മോഡലും  കൂടിയാണ്. 2004 ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിൽ ആണ് താരം അരങ്ങേറുന്നത്. പിന്നീട് ഒരുപാട് നല്ല സിനിമകൾ ചെയ്തു. മലയാളത്തിന് പുറമെ തെലുങ്ക് തമിഴ് കന്നഡ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

മലയാളം തമിഴ് സിനിമകളിൽ സജീവമായ താരമാണ് ഇനിയ. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് വരെ താരത്തിനു ലഭിച്ചിട്ടുണ്ട്. താരം ആദ്യമായി അഭിനയിക്കുന്നത് റെയിൻ റെയിൻ കം എഗൈൻ എന്ന മലയാള സിനിമയിലാണ്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

Photos
ഷംന
Ineya
Ineya
Ineya
Shamna
Shamna
Shamna

Be the first to comment

Leave a Reply

Your email address will not be published.


*