ഊഞ്ഞാലാടിയപ്പോൾ വീണതാണോ? കഴുത്തു വേദനിക്കൂലെ? അമല പോളിന്റെ പുതിയ യോഗ വീഡിയോ, ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ.

നീലത്താമര എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അമലാ പോൾ. പക്ഷേ താരത്തെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് മോഹൻലാൽ നായകനായ റൺ ബേബി റൺ എന്ന സിനിമയിലൂടെയാണ്.

ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട നടിയായി മാറുകയായിരുന്നു. പിന്നീട് മലയാളത്തിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ താരം ചെയ്തു.

താരം ഏറ്റവും കൂടുതൽ അഭിനയിച്ചത് തമിഴ് സിനിമയിലാണ്. തെലുങ്കിലും താരം വേഷമിട്ടിട്ടുണ്ട്. 2019 ൽ റിലീസ് ആയ ആടയ് എന്ന സിനിമ അമലപോളിന്റെ അഭിനയമികവ് വിളിച്ചോതുന്നതാണ്. ക്യാമറയ്ക്കു മുമ്പിൽ ഏത് വേഷവും ചെയ്യാൻ തയ്യാറാണ് എന്നതിനുള്ള ഉദാഹരണമായിരുന്നു ആടയ് എന്ന സിനിമ.

ന ഗ്നയായി ഒരു ബിൽഡിംഗിൽ തനിച്ചാകുന്ന ഒരു പെണ്ണിന്റെ കഥയാണ് ആടയ്. അതിൽ ബോൾഡായി അമലാപോൾ അഭിനയിക്കുകയും ചെയ്തു. ഏത് വേഷവും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുമെന്ന് സംവിധായകരെ അറിയിക്കുന്നു രൂപത്തിലായിരുന്നു താരത്തിന്റെ പ്രകടനം.

നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരമാണ് അമല. സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായങ്ങൾ വ്യക്തമായി പറയാൻ താരം മടി കാട്ടാറില്ല. തന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർക്ക് വേണ്ടി അമല പങ്ക് വെക്കാറുണ്ട്.

കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത യോഗാഭ്യാസ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. ഫോട്ടം കണ്ടു അന്തം വിട്ടിരിക്കുകയാണ് ആരാധകർ. അക്രോബാറ്റിക് രൂപത്തിൽ ഊഞ്ഞാലിൽ തലകീഴായി നിൽക്കുന്ന ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

യോഗയെ പുകഴ്ത്തിക്കൊണ്ടുള്ള ക്യാപ്ഷനൊടു കൂടിയാണ് ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇത്രയും റിസ്കുള്ള ഫോട്ടോ താരം ഇതിനുമുമ്പ് അപ്ലോഡ് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ആരാധകർ ഫോട്ടോ കണ്ടു ഞെട്ടിരിക്കുകയാണ്.

ഊഞ്ഞാലാടിയപ്പോൾ വീണതാണോ? ഇതാണോ യോഗ? കഴുത്തു വേദനിക്കൂലെ? തുടങ്ങിയ കമെന്റുകൾ അമലയുടെ പുതിയ യോഗ ഫോട്ടോയുടെ താഴെ വന്നു കൊണ്ടിരിക്കുകയാണ്.

താരം തമിഴ് സിനിമ സംവിധായകനായ എൽ വിജയന് 2014 കല്യാണം കഴിച്ചു, പിന്നീട് 2017 ൽ വേർപിരിയുകയായിരുന്നു. ഇപ്പോൾ സിനിമാ രംഗത്ത് സജീവമാണ് താരം. അമലയുടെ ഒരുപാട് സിനിമകൾ വരാനിരിക്കുകയാണ്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന പൃഥ്വിരാജിന്റെ ആട് ജീവിതം എന്ന സിനിമയിൽ അമല പോളും വേഷമിടുന്നുണ്ട്.

Amala Poul
Amala Poul
Amala Poul

Be the first to comment

Leave a Reply

Your email address will not be published.


*