സൂപ്പർകൂൾ ചിത്രങ്ങളുമായി നടി ദീപ്‌തി സതി ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

അരങ്ങേറ്റ സിനിമയിൽ തന്നെ തന്റെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടിയാണ് ദീപ്തി സതി. 2015 ൽ നീന എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. അൽക്കോഹോളിക് ആയിട്ടുള്ള കഥാപാത്രമായിരുന്നു ആദ്യ സിനിമയിൽ ചെയ്തത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, കണട, മറാത്തി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ജാഗ്വർ ആണ് ആദ്യ കന്നട സിനിമ. ഇതിന്റെ തെലുങ്കു പതിപ്പും ഇറങ്ങിരുന്നു. ലക്കീ എന്ന സിനിമയാണ് താരത്തിന്റെ ഏക മറാത്തി സിനിമ.

2014 ലെ മിസ്സ് കേരള ജേതാവായതിന്ന് പിന്നാലെയാണ് സിനിമയിൽ അരങ്ങേറുന്നത്. ടെലിവിഷൻ ഷോകളിലും ഒരുപാട് വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മഴവിൽ മനോരമയിലെ മിടുക്കി എന്ന ടീവി ഷോയിലെ ജഡ്ജ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ്‌ ലെ കോമഡി സ്റ്റാർസ് സീസൺ 2 വിലെ ജഡ്ജ് കൂടിയാണ് താരം.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന് അഞ്ചര ലക്ഷത്തിൽ പരം ഫോള്ളോവെർസ് ഉണ്ട്. ഇഷ്ട ഫോട്ടോകൾ ഇൻസ്റാഗ്രാമിലൂടെ നിരന്തരം പങ്ക് വെക്കുന്ന നടിയാണ് ദീപ്തി. താരം ഒരു മോഡലും കൂടിയാണ്. തരാം വ്യത്യസ്ത ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കാറുണ്ട്.

ഈ അടുത്ത് താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ബോൾഡ് & ഗ്ലാമറസ് ഫോട്ടോയാണ് വൈറൽ ആയിരിക്കുന്നത്. ആരധകര്ക്ക് വിരുന്നായിരിക്കുകയാണ്. സത്യൻ രാജന്റെ ക്യാമറക്ക് മുമ്പിലാണ് താരം സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരം വെബ്‌സീരീസിലൂടെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. പെർലിഷ്, ഒൺലി ഫോർ സിംഗിൾസ്, സിൻ, ലോക്ക്ഡൌൺ ടാൽക്സ് തുടങ്ങിയവയാണ് താരം അഭിനയിച്ച വെബ് സീരീസുകൾ.

Deepthi Sati
Deepthi Sati
Deepthi Sati
Deepthi Sati
Deepthi Sati
Deepthi Sati
Deepthi Sati
Deepthi Sati

Be the first to comment

Leave a Reply

Your email address will not be published.


*