സുന്ദരിയാണെന്ന് പറഞ്ഞ് ഞാൻ ഇലക്ഷനിൽ നിന്നിട്ടില്ല.. എന്തിനാണ് എനിക്കെതിരെ ആക്രമണമെന്ന് മനസ്സിലാകുന്നില്ല.. ലൈവിൽ വന്ന വൈറൽ സ്ഥാനാർത്ഥി വിബിത ബാബു.

ദയവായി എന്നെ വെറുതെ വിടൂ, എന്നെ ജീവിക്കാൻ അനുവദിക്കൂ, ഞാനെന്റെ പ്രൊഫഷണലുമായി മുമ്പോട്ട് പോകട്ടെ….

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വൈറലായ സ്ഥാനാർത്ഥിയായിരുന്നു ഡോക്ടർ വിബിത ബാബു. സ്ഥാനാർഥിയുടെ സൗന്ദര്യം തന്നെ ഒരു ഹൈലൈറ്റ് ആയിരുന്നു. പക്ഷേ റിസൾട്ട് പുറത്തുവന്നപ്പോൾ തോൽക്കുകയണുണ്ടായത്.

ശേഷം വിബിത സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നു. വിബിത യെ പലവിധത്തിലും പല കോണുകളിൽനിന്നും സൈബർ പോരാളികൾ ആക്രമിക്കാൻ തുടങ്ങി. ഇതിനെത്തുടർന്നാണ് വിബിത ലൈവിൽ വരാൻ തീരുമാനിച്ചത്.

വിബിത പറയുന്നതിങ്ങനെയാണ്
” എല്ലാ ജനാധിപത്യ മര്യാദകൾ കാത്തുസൂക്ഷിച്ചു കൊണ്ട് തന്നെയാണ് ഞാൻ ഇലക്ഷനിൽ നിന്നത്. ആരെയോ വ്യക്തിപരമായി ആക്ഷേപിക്കാനും അധിക്ഷേപിക്കാനോ പോയിട്ടില്ല. ഒരു ഫാഷൻ ഷോയിൽ മത്സരിക്കുന്നത് പോലെ അല്ല ഇലക്ഷനിൽ മത്സരിക്കുന്നത് എന്ന് വ്യക്തമായ ബോധം എനിക്കുണ്ടായിരുന്നു.”

പല പ്രമുഖരും ഇലക്ഷനിൽ തോറ്റിട്ടുണ്ട്. എനിക്കും ഫലം വിപരീതമായി വന്നു, ഞാൻ തോറ്റു. പക്ഷേ അതിന്റെ പേരിൽ എന്തിനാണ് എനിക്ക് നേരെ സൈബർ ആക്രമണം നടത്തുന്നത്. 12 വർഷത്തെ അഭിഭാഷകയായുഉള്ള പരിചയമുണ്ട്. എന്റെ ജോലിക്കിടയിൽ ഒരുപാട് രാഷ്ട്രീയക്കാരെ ഞാൻ കണ്ടിട്ടുണ്ട്. ജാതിഭേദമന്യേ, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെ കേസുകളും വാദിച്ചിട്ടുണ്ട്.

എന്റെ ജീവിതത്തിൽ ഉണ്ടായ സന്തോഷ നിമിഷങ്ങൾ ഞാൻ സ്ഥാനാർത്ഥിയായി നിൽക്കുന്നതിന് മുമ്പ് തന്നെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. അതെന്റെ സന്തോഷ നിമിഷങ്ങൾ ആണ് എന്റെ സ്വകാര്യതകൾ ആണ്. പക്ഷേ ഇലക്ഷനിൽ നിന്നപ്പോൾ അതിനെ പല ആൾക്കാരും ഇലക്ഷൻ പ്രചരണാർത്ഥം അതിന ഉപയോഗിച്ചു.

സുന്ദരിയാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും വോട്ട് ചോദിച്ചിട്ടില്ല. ഞാൻ സുന്ദരിയാണെന്ന് കരുതുന്നുമില്ല. എന്റെതാണെന്ന് പറഞ്ഞു ഏതോ ഒരു സ്ത്രീയുടെ വീഡിയോ പോലും പ്രചരിച്ചിരുന്നു. അതിന്റെ പേരിൽ എന്തിനാണ് എന്നെ ആക്രമിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നത് ഒരു തെറ്റാണോ?

ഇലക്ഷനിൽ നിന്നു എന്ന ഒറ്റക്കാരണത്തിന്റെ മേൽ എന്റെ മേലുള്ള ആരോപണങ്ങളും, അതിന്റെ താഴെ വരുന്ന സൈബർ ആക്രമണങ്ങളും അതിരുവിട്ടു. എനിക്കൊരു കുടുംബമുണ്ട് ഞാൻ ഒരു അഡ്വക്കേറ്റ് ആണ്. എനിക്ക് മാതാപിതാക്കളുണ്ട്, ഹസ്ബൻഡ് ഉണ്ട്, ഒരു കുഞ്ഞുണ്ട്. ഞാൻ ഇത്ര കാലമായി ആരോടും മോശമായി പെരുമാറിയിട്ടില്ല.

അവസാനമായി വിബിത ” ദയവായി എന്നെ വെറുതെ വിടൂ, എന്നെ ജീവിക്കാൻ അനുവദിക്കൂ, ഞാനെന്റെ പ്രൊഫഷണലുമായി മുമ്പോട്ട് പോകട്ടെ…. എന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*