എല്ലാത്തിനും അൽഹംദുലില്ലാഹ് പറയുക, ഖുർആൻ ആരംഭിക്കുന്നത് അൽഹംദുലില്ലാഹ് കൊണ്ടാണ്!! സന ഖാൻ. അവധി ആഘോഷ ഫോട്ടോകൾ പങ്ക് വെച്ച് താരം.

കുറച്ചു മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട പേരായിരുന്നു സനാഖാൻ. തന്റെ സിനിമ ജീവിതം അവസാനിപ്പിച്ച് ദൈവത്തിലേക്ക് മടങ്ങുന്നു എന്ന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ചർച്ച ചെയ്യപ്പെട്ടത്.

സിനിമാ ജീവിതം അവസാനിപ്പിച്ച് ഇസ്ലാം മതം സ്വീകരിക്കുകയും. ഇനി തന്റെ ജീവിതം ഇസ്ലാം മതമനുസരിച്ചായിരിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്ത നടിയാണ് സന ഖാൻ. ഇതിന്റെ പിന്നാലെ ഒരുപാട് വിമർശനങ്ങൾ താരം കേട്ടിരുന്നു. പക്ഷേ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു താരം.

‘യഹീ ഹേ ഹൈ സൊസൈറ്റി’ എന്ന ഹിന്ദി സിനിമയിലൂടെ ആണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. ക്ലൈമാക്സ് എന്ന മലയാള സിനിമയിലെ താരം അഭിനയിച്ചിട്ടുണ്ട്. 2019 ല് പുറത്തിറങ്ങിയ അയോഗ്യ എന്ന സിനിമയാണ് താരം അവസാനമായി അഭിനയിച്ചത്.

ഒരു മലയാളി വശം കൂടിയുണ്ട് താരത്തിന്. അച്ഛൻ ഒരു മുസ്ലിമും മലയാളിയും കൂടിയായിരുന്നു. അമ്മ മുംബൈകാരിയായിരുന്നു. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. കൊറിയോഗ്രാഫർ മെൽവിൻ ലൂയിസുമായുള്ള ബന്ധം താരം 2020 ഫെബ്രുവരിയിൽ അവസാനിപ്പിക്കുകയായിരുന്നു. പിന്നീടാണ് സിനിമയോട് വിട പറഞ്ഞത്.

ഈയടുത്താണ് മുഫ്‌തി അനസ് സയ്യദ് എന്നയാളെ താരം വിവാഹം കഴിച്ചത്. ഇപ്പോൾ ഒരു ഇസ്ലാമിക കുടുംബിനിയായാണ് താരം കഴിയുന്നത്. ഇവരുടെ കല്യാണം സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. സന കല്യാണ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

നിന്നെ കല്യാണം കഴിക്കുന്നതുവരെ ഹലാലായ പ്രണയത്തിന് ഇത്ര സൗന്ദര്യം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു എന്ന് ക്യാപ്ഷൻ നൽകിയ താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോ വൈറലായിരുന്നു.

താരമിപ്പോൾ ഹണിമൂൺ ആഘോഷത്തിലാണ്. തന്റെ ഹണിമൂൺ ആഘോഷത്തിന്റെ സന്തോഷ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയാണ് താരം. ഫോട്ടോയ്ക്ക് താരം നൽകിയ തലക്കെട്ടാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.
“എല്ലാത്തിനും അൽഹംദുലില്ലാഹ് പറയുക… ഖുർആൻ ആരംഭിക്കുന്നത് അൽഹംദുലില്ലാഹ് കൊണ്ടാണ്…” എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Instagram Post
Sana
Sana

Be the first to comment

Leave a Reply

Your email address will not be published.


*