നമ്മടെ ബാസന്തി ആളാകെ മാറിയല്ലോ! തോളിൽ റ്റാറ്റൂ… കിടിലൻ ഗ്ലാമർ ലുക്ക്‌… അന്തംവിട്ട് ആരാധകർ

പറക്കും തളിക എന്ന ഒരൊറ്റ സിനിമ മതി നിത്യദാസ്  എന്ന നടിയെ മലയാളികൾ ഓർക്കാൻ. 2000 കാലങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമായിരുന്നു നിത്യ ദാസ്. വിവാഹ ശേഷം താരം അഭിനയം നിർത്തുകയായിരുന്നു.

2001 ൽ ദിലീപ് നായകനായ ഈ പറക്കും തളിക എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി മാറുകയായിരുന്നു. ഒരുപാട് നല്ല വേഷങ്ങൾ മലയാളികൾക്ക് താരം  സമ്മാനിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ തെലുങ്ക് തമിഴ് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. 123 ഫ്രം അമലാപുരം എന്ന സിനിമയാണ് താരത്തിന് ഏക തെലുങ്ക് സിനിമ. രണ്ട് തമിഴ് സിനിമകളിലാണ് താരം വേഷമിട്ടിരിക്കുന്നത്.

2007ലാണ് താരത്തിന്റെ കല്യാണം നടക്കുന്നത്. 2007 ൽ തന്നെ സിനിമ ജീവിതവും താരം  അവസാനിപ്പിക്കുകയായിരുന്നു. സൂര്യകിരീടം ആണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ.

സിനിമാ ജീവിതം അവസാനിപ്പിച്ചെങ്കിലും, പല ടെലിവിഷൻ പരിപാടികളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് സീസൺ ടു വിലെ ജഡ്ജ് കൂടിയാണ് താരം.

കുടുംബവുമൊത്ത് സന്തോഷത്തിൽ ജീവിക്കുന്ന താരം, തന്റെ കുടുംബ ഫോട്ടോകളും മറ്റും ആരാധകരുമായി നിരന്തരം പങ്ക് വെക്കാക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാം അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്.

തോളിൽ റ്റാറ്റൂമായി, മകളോടൊപ്പമുള്ള വീഡിയോയാണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക്‌ കണ്ട് “ഇത്  നമ്മുടെ പഴയ ബാസന്തി തന്നെയാണോ” എന്നാണ് ആരാധകർ ചോദിക്കുന്നത്.. താരത്തിന്റെ ഒരു കിടിലൻ തിരിച്ചു വരവിനായി നമ്മൾ കാത്തിരിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*