എന്നെ നെഗറ്റീവ് കമന്റുകൾ ബാധിക്കാറില്ല. പക്ഷേ ചില കമന്റുകൾ കണ്ട് അമ്മയ്ക്ക് സങ്കടം വരാറുണ്ട്.

2006 ൽ പുറത്തിറങ്ങിയ മോഹൻലാൽ സിനിമയായ കോമഡി സൂപ്പർഹിറ്റ് സിനിമ കിലുക്കം കിലുകിലുക്കത്തിലൂടെ ബാലതാരമായി ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട നടിയാണ് നയൻതാര ചക്രവർത്തി. 2002 ലാണ് താരത്തിന്റെ ജനനം. 2006 ലാണ് ആദ്യ സിനിമയിൽ അഭിനയിക്കുന്നത്.

ബേബി നയൻതാര യിൽ നിന്ന് ഇപ്പോൾ നയൻതാര ചക്രവർത്തി എന്ന ഫ്രെയിമിലേക്ക് മാറിയിരിക്കുകയാണ് നടി. വെറും 18 വയസ്സുള്ള നയൻതാര ഇതിനകം 25 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടൻമാരോടൊപ്പം വേഷമിടാൻ താരത്തിനു സാധിച്ചു. മമ്മൂട്ടി മോഹൻലാൽ ദിലീപ് പൃഥ്വിരാജ് രജനീകാന്ത് വരെ ആ ലിസ്റ്റിലുണ്ട്.

തന്റെ മികച്ച അഭിനയം കൊണ്ട് ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. 2006 ൽ മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് ലഭിച്ച താരമാണ് ഐശ്വര്യ ചക്രവർത്തി. താരത്തിന്റെ കലാഭവൻ മണി നായകനായ സ്വർണം എന്ന സിനിമയിലെ അഭിനയവും, മമ്മൂട്ടിയുടെ ലൗഡ് സ്പീക്കർ എന്ന സിനിമയിൽ അഭിനയവും ഒരുപാട് പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന് ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷത്തിനടുത്ത് ഫോളോവേഴ്സാണുള്ളത്. ഇഷ്ട ഫോട്ടോകൾ തുടർച്ചയായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന നടിയും കൂടിയാണ് നയൻതാര ചക്രവർത്തി. പല ഫോട്ടോഷൂട്ട്കളിലെ മോഡലായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഈയടുത്ത് ഒരഭിമുഖത്തിൽ തന്റെ സോഷ്യൽ മീഡിയ അനുഭവങ്ങളെ കുറിച്ച് താരം പറയുകയുണ്ടായി. താരത്തിന്റെ ഫോട്ടോകൾക്ക് താഴെ മോശമായി കമന്റ് ഇടുന്ന ആൾക്കാരെ കുറിച്ചാണ് താരം സങ്കടം വെളിപ്പെടുത്തിയത്. താരത്തിന്റെ ഫോട്ടോകൾക്ക് മോശം കമന്റുകൾ രേഖപ്പെടുത്തുന്ന ആൾക്കാരെ കുറിച്ചാണ് നയൻതാര പറഞ്ഞത്.

എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതെന്ന് രക്ഷിതാക്കളാണ്. അതിൽ വരുന്ന മോശമായ കമന്റുകളെ ഞാൻ വകവെക്കാറില്ല. പക്ഷേ ആ കമന്റുകൾ അധികം കാണുന്നതും എന്റെ രക്ഷിതാക്കളാണ്. അവർക്ക് ഈ മോശമായ കമന്റുകൾ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല.

“എന്നെ നെഗറ്റീവ് കമന്റുകൾ ബാധിക്കാറില്ല. പക്ഷേ ചില കമന്റുകൾ കണ്ട് അമ്മയ്ക്ക് സങ്കടം വരാറുണ്ട്. ഞാൻ ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകൾ കണ്ട് അസ്വസ്ഥപ്പെടുത്തുന്ന ആളല്ല. പക്ഷേ അമ്മയ്ക്ക് സങ്കടം ഉണ്ടാക്കുന്ന കമന്റുകൾ കണ്ടാൽ ഡിലീറ്റ് ചെയ്യാറാണ് പതിവ്.” എന്ന താരം പറയുകയുണ്ടായി

മൂന്നു വയസ്സിൽ തന്നെ അഭിനയം ആരംഭിച്ച നയൻതാര, പിന്നീട് സിനിമാലോകത്ത് വെച്ചടി വെച്ചടി കയറ്റം ആയിരുന്നു. അഭിനയത്തിനിടയിലും പഠനത്തെയും ഒരുമിച്ചു കൊണ്ടു പോയിരുന്നു. ഇടയ്ക്ക് നാലുവർഷം അഭിനയം നിർത്തി പഠനത്തോട് ശ്രദ്ധ കേന്ദ്രീകരിച്ച് എസ്എസ്എൽസി ഫുൾ എ പ്ലസ് വാങ്ങിയതും വാർത്തകളിൽ വലിയ ചർച്ചയായിരുന്നു.

Nayanthara
Nayanthara
Nayanthara

Be the first to comment

Leave a Reply

Your email address will not be published.


*