നടി ദുർഗ്ഗാ കൃഷ്ണയെ പൊതുവേദിയിൽ പ്രൊപ്പോസ് ചെയ്ത ഷിയാസ് കരീം. വീഡിയോ കാണാം.

മലയാള ടെലിവിഷൻ രംഗത്ത് ടി ആർ പി യിൽ മുന്നിട്ടുനിൽക്കുന്ന റിയാലിറ്റി ഷോ ആണ് സ്റ്റാർ മാജിക്. മലയാളത്തിലെ പ്രമുഖ സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യത്യസ്ത ഗെയിം പരിപാടിയാണ് സ്റ്റാർ മാജിക്കിൽ സംപ്രേഷണം ചെയ്യുന്നത്. മലയാളികൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച സ്റ്റാർ മാജിക്കിൽ അറിയപ്പെടുന്ന പല മത്സരാർത്ഥികളും പങ്കെടുക്കുന്നുണ്ട്.

ബിഗ് ബോസിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് ഷിയാസ് കരീം. സ്റ്റാർ മാജിക്കിൽ ഒരു മത്സരാർത്ഥിയും കൂടിയാണ് ഷിയാസ്. ഈയടുത്ത് സ്റ്റാർ മാജിക് അവതാരികയായ ലക്ഷ്മി ഷിയാസ് കരിമിന്റെ വീട് സന്ദർശിച്ചത് വാർത്തയായിരുന്നു.

ഇപ്പോൾ ഷിയാസ് കരീമിന്റെ പുതിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്റ്റാർ മാജിക്കിൽ പുതിയ ഗസ്റ്റുകൾ വരുന്നത് സ്വാഭാവികമാണ്. ഈയടുത്ത് പുതിയ ഗസ്റ്റ് റോളിൽ എത്തിയ ആളായിരുന്നു യുവ നടി ദുർഗ്ഗാ കൃഷ്ണൻ.

ഷിയാസ് കരീം ദുർഗ കൃഷ്ണയെ പ്രൊപ്പോസ് ചെയ്യുന്ന ഒരു രംഗം അവതാരക ഒരുക്കിയിരുന്നു. പരസ്പരം കണ്ണും കണ്ണും നോക്കിനിന്നു, അവസാനം ദുർഗ കൃഷ്ണയോട് പ്രൊപ്പോസ് ചെയ്യുന്ന രംഗമാണ് ഷിയാസ് അഭിനയിച്ചത്. ദുർഗ കൃഷ്ണ തിരിച്ച് ഐ ലവ് യു പറഞ്ഞതോടെ. ഷിയാസ് ദുർഗയെ എടുത്തു കറക്കുകയായിരുന്നു.

ഈ രംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഷിയാസും ദുർഗ കൃഷ്ണയും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പു വരെ ഉണ്ടായി. നേരത്തെ അവതാരക ലക്ഷ്മി ഷിയാസിന്റെ വീട് സന്ദർശിച്ചതിനെ തുടർന്നു പല ഗോസിപ്പുകളും പരന്നിരുന്നു.

വിമാനം എന്ന പൃഥ്വിരാജ് സിനിമയിലൂടെയാണ് ദുർഗ കൃഷ്ണ തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്തു. മലയാളത്തിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചത്.

നടി എന്നതിലുപരി ഒരു ക്ലാസിക് ഡാൻസറും കൂടിയാണ് ദുർഗ കൃഷ്ണ. താരം അവിവാഹിതയാണ്. തന്റെ മികച്ച അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*