ഞാനും, എന്റേതും!! 2020 ൽ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം വെളിപ്പെടുത്തി നിക്കിഗൽറാണി..

സോഷ്യൽ മീഡിയയിൽ സജീവമാണ് മലയാളത്തിലെ പ്രിയ നടി നിക്കിഗൽറാണി. എപ്പോഴും ആരാധകരുമായി സംവദിക്കാറുള്ള താരമാണ് നിക്കി. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്കുവെക്കാൻ ഒട്ടും മടികാണിക്കാത്ത നടിയാണ് നിക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾക്ക് ഒരു പ്രത്യേകതയുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്ന എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്, ഇതിനോട് ഒരു താരത്തിന് ഇങ്ങനെയും പ്രണയം ഉണ്ടാകുമോ? എന്നാണ്.

2020-ലെ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കാര്യം എന്തെന്ന് വെച്ചാൽ, താരത്തിന്റെ വളർത്തു നായകൾ ആണ്. തന്റെ വളർത്തുനായകളോടുള്ള അമിതമായ സ്നേഹമാണ് ആരാധകർക്ക് അത്ഭുതമായി തോന്നിയിട്ടുള്ളത്.

വളർത്തുനായകളോടൊപ്പമുള്ള പതിനഞ്ചോളം ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഞാനും എന്റേതും, എന്റെ സന്തോഷം, പോസിറ്റീവ് വൈബ്സ് ഒൺലി, തുടങ്ങിയ തലക്കെട്ടോടെയാണ് താരം വളർത്തു മൃഗത്തോടൊപ്പമുള്ള ഫോട്ടോ പങ്ക് വച്ചിട്ടുള്ളത്‍.

നിക്കി ഗൽറാണി സിനിമ കുടുംബത്തിൽ നിന്ന് വന്ന നടിയാണ്. ഒരു സമയത്ത് കണ്ണട ഫിലിം ഇൻഡസ്ട്രിയിൽ തിളങ്ങിനിന്നിരുന്ന സഞ്ജന, നിക്കിഗൽ റാണി യുടെ സഹോദരിയാണ്. സഹോദരി സഞ്ജനയാണ് ആദ്യം സിനിമയിലേക്ക് കടന്നുവന്നത്. സഞ്ജന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

നിവിൻപോളി സിനിമയായ 1983 ലൂടെയാണ് നിക്കിഗൽറാണി സിനിമാ ജീവിതം ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം സജീവമാണ്. ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, വെള്ളിമൂങ്ങ തുടങ്ങിയ സിനിമയിലെ നിക്കിഗൽറാണി യുടെ മികച്ച അഭിനയം മലയാളികൾ എന്നും ഓർത്ത് വെക്കുന്ന ഒന്നാണ്.

ധമാക്കയാണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. ഒരുപാട് അവാർഡുകളും താരത്തിനു ലഭിച്ചിട്ടുണ്ട്.

Nikki
Nikki
nikki

Be the first to comment

Leave a Reply

Your email address will not be published.


*