ഞാനും ചാണകം നിങ്ങളും ചാണകം നമ്മളെല്ലാവരും ചാണകം..ചാണക സങ്കി എന്ന് കേൾക്കുമ്പോൾ സന്തോഷം : കൃഷ്ണ കുമാർ

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമാ നടനാണ് കൃഷ്ണകുമാർ. മകൾ അഹാന കൃഷ്ണയും അച്ഛനെ പോലെ തന്നെ വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ കൃഷ്ണകുമാർ പുതിയ വീഡിയോയുമായി വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

രാഷ്ട്രീയനിലപാടുകൾ കൊണ്ടാണ് കൃഷ്ണകുമാർ കൂടുതൽ വിമർശനങ്ങൾക്ക് ഇരയായത്. ഒരു സിനിമാ നടനും കൂടി ആയതുകൊണ്ട് അദ്ദേഹത്തിന്റെ നിലപാടുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. ട്രോളൻമാരുടെ ആശയങ്ങൾ ക്കുള്ള ഇരയായി മാറി.

ഞാനും ചാണകം നിങ്ങളും ചാണകം നമ്മളെല്ലാവരും ചാണകം… എന്ന കൃഷ്ണ കുമാറിന്റെ പുതിയ പരാമർശമാണ് ഇപ്പോൾ ചർച്ചയായത്. കൃഷ്ണകുമാറിന് വാക്കുകളിലൂടെ പോവുകയാണെങ്കിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.

” ഞാനും ചാണകം നിങ്ങളും ചാണകം നമ്മളെല്ലാവരും ചാണകം..ചാണകമേ ഉലകം . ചാണക സംഘി എന്ന് നിത്യവും കേൾക്കുന്ന ഒന്നാണ്. എനിക്ക് അതിൽ സന്തോഷമാണ്. പക്ഷേ ചിരി വരുന്ന കാര്യം എന്തെന്ന് വെച്ചാൽ, ഞാനിപ്പോൾ ജഗ്ഗി വാസുദേവ് അതായത് സദ്ഗുരു.. അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയതും അദ്ദേഹത്തിന്റെ വീഡിയോയിൽ മനസ്സിലായ കുറച്ചു കാര്യങ്ങൾ ആണ് നിങ്ങളോട് പറയാൻ പോകുന്നത്…”

” ഭക്ഷണം നമ്മൾ കഴിക്കുമ്പോൾ ആ ഭക്ഷണം നമ്മളായി മാറും, ഉദാഹരണത്തിന് ഒരു മാങ്ങ കഴിക്കുകയാണെങ്കിൽ ആ മാങ്ങ നമ്മുടെ ശരീരത്തിൽ പിടിക്കും, ആ മാങ്ങ പിന്നെ ഞാൻ ആയി മാറും.. ഞാൻ ചോറ് കഴിക്കുകയാണെങ്കിൽ ചോറ് കഴിച്ചതിനുശേഷം ആ ചോറ് ഞാൻ ആയി മാറും.. എന്തു ഞാൻ ഭക്ഷിക്കുന്നുവോ അത് ഞാൻ ആയി മാറും.”

” ഈ കൃഷിയിടങ്ങളിൽ ഒക്കെ നമ്മൾ നോക്കിക്കഴിഞ്ഞാൽ, എല്ലാ കൃഷികൾക്കും വളം ആവശ്യമാണ്.. അങ്ങനെ നോക്കുമ്പോൾ ലോകത്തിൽ പ്രത്യേകിച്ചും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളമായി ഉപയോഗിക്കുന്നത് കന്നുകാലി വളമാണ്.. കാലി വളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഉള്ളത് പശുവിന്റെ ചാണകം ആണ്…”

” അതാണ് പിന്നീട് ആഹാരമായി മാറുന്നത് അഥവാ എല്ലാ ഭക്ഷണ വസ്തുക്കൾ ആയി മാറുന്നത്.. അതായത് ഭക്ഷണവസ്തുക്കൾ എന്ന് വെച്ചാൽ അത് ചാണകത്തിന്റെ മറ്റൊരു ട്രാൻസ്ഫോർമേഷൻ ആണ്… അതാണ് നമ്മളിലോട്ട് വന്ന് നാം ആയി മാറുന്നത്.”

” അതുകൊണ്ട് നമ്മൾ എല്ലാവരിലും ചാണകം ഉണ്ട്.. ഞാനും ചാണകം നിങ്ങളും ചാണകം.. നമ്മൾക്ക് ഇഷ്ടമുള്ള ചാണകം ആയി നമുക്ക് മാറാം.. ചിലപ്പോൾ കമ്മി ചാണകം ചിലപ്പോൾ കൊങ്ങി ചാണകം ചിലപ്പോൾ സുഡാപ്പി ചാണകം, അങ്ങനെ ഏതു ചാണകമെങ്കിലും ആകാം.. ചാണകമേ ഉലകം”

കൃഷ്ണ കുമാറിന്റെ ഈ പ്രസ്താവനയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ചില ആൾക്കാർ ഇത് വസ്തുതാപരമാണ് എന്ന് ന്യായീകരിക്കുന്നുണ്ടെങ്കിലും.. പല ട്രോളൻ മാർക്കും ഇതൊരു വലിയ ആശയമായി മാറിയിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*