ക്രിസ്മസ് ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായി ജൂഹി.. ഏറ്റെടുത്ത് ആരാധകർ.

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സീരിയൽ ആണ് ഉപ്പും മുളകും. ബാലുവിനെയും കുടുംബത്തെയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ആയിരത്തിൽ കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കിയ ഉപ്പും മുളകും ടി ആർ പി റേറ്റിംഗിൽ മുന്നിൽ നിന്നിരുന്നു.

ഉപ്പും മുളകിലെ ഏവർക്കും ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു ലച്ചു. കുറുമ്പും കുസൃതിയും കൂടിയ ബാലുവിന്റെ മൂത്തമകളായ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റൂഹി റുസ്തഗി ആണ്. താരത്തിന് ഒരുപാട് ആരാധകരുണ്ട്.

ആയിരം എപ്പിസോഡുകൾ കഴിഞ്ഞാണ് ജൂഹി ഉപ്പും മുളകിൽ നിന്ന് പടിയിറങ്ങുന്നത്. ലച്ചു എന്ന കഥാപാത്രത്തിന് പുതിയ അവകാശി വന്നെങ്കിലും, മലയാളികൾക്ക് ലച്ചു എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് ജൂഹി റുസ്തഗി യുടെ മുഖമാണ്. താരത്തിന്റെ പടിയിറക്കം ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്.

ഉപ്പും മുളകിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യ ൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കാൻ മടികാണിക്കാത്ത ജൂഹിയുടെ പുതിയ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ക്രിസ്മസ് സ്പഷ്യൽ ഫോട്ടോഷൂട് ആണ് വൈറൽ ആയിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‍. ജൂഹിയുടെ ഫോട്ടോക്ക് വേണ്ടി കാത്തിരുന്ന ആരാധകർക്ക് വിരുന്നായിരിക്കുകയാണ്. വെള്ളയും ചുവപ്പുമുള്ള വസ്ത്രമാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.

കുറച്ചു സമയങ്ങൾക്ക് മുമ്പ് ഡോക്ടർ റോവിൻ ജോർജ്‌ മായുള്ള ബന്ധം സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയിരുന്നു. ശേഷം ജൂഹി തന്നെ അവർ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുകയും, വിവാഹം പ്ലാൻ ചെയ്യുണ്ടെന്നുള്ള വാർത്തയും പുറത്തു വിട്ടത്.

താരം ജനിച്ചത് രാജസ്ഥാനിലെ ജയ്‌പ്പൂരിലാണെങ്കിലും, കൊച്ചിയിലാണ് താമസിക്കുന്നത്. ഉപ്പും മുളകിലെ ലച്ചു ആയി തന്നെയാണ് മലയാളികൾ ഇന്നും താരത്തെ ഓർക്കുന്നത്.

Juhi

Be the first to comment

Leave a Reply

Your email address will not be published.


*