കാമുകൻ ആരാണെന്ന് ഫോട്ടോയടക്കം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി നടി ദുർഗ്ഗാ കൃഷ്ണ.

2017 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ വിമാനം എന്ന സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിലൂടെയാണ് ദുർഗ കൃഷ്ണ മലയാള സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് ഒരുപാട് നല്ല വേഷങ്ങൾ മലയാളത്തിൽ ചെയ്തു.

വിമാനം,  പ്രേതം 2,  കുട്ടിമാമ,  ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ  സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. മോഹൻലാൽ നായകനായി വരുന്ന  ജിത്തു ജോസഫ് ചിത്രമായ റാം ആണ് താരത്തിന്റെ അടുത്ത ചിത്രം. റാം സിനിമയിൽ തൃഷ, ഇന്ദ്രജിത്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുമായി നിരന്തര സംവദിക്കാറുണ്ട്. തന്റെ സ്റ്റോറിയിലൂടെ ആരാധകരോട് ചോദ്യങ്ങൾ ചോദിക്കാനും താരം ആവശ്യപ്പെടാറുണ്ട്. ചോദ്യങ്ങൾക്കുള്ള മറുപടി വളരെ ഉന്മേഷത്തോടെയാണ് നൽകുന്നത്.

ഈയടുത്ത് ഇൻസ്റ്റഗ്രാമിൽ ഒരു  ആരാധകന്റെ കാമുകൻ ഉണ്ടോ എന്ന് ചോദിച്ചതിന്, ഫോട്ടോ ഉൾപ്പടെ ഉത്തരം നൽകിയിരിക്കുകയാണ് താരം. അർജുൻ രവീന്ദ്രനൊടൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കു വെച്ചിട്ടുള്ളത്. ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

നടനും നിർമ്മാതാവുമാണ് അർജുൻ രവീന്ദ്രൻ. ചെറുപ്പം മുതലേ അഭിനയരംഗത്ത് സജീവമാണ് അർജുൻ. അർജുനും ദുർഗ്ഗയും ഒന്നിച്ചുള്ള ഒരുപാട് ഫോട്ടോകൾ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. അർജുൻ രവീന്ദ്രന്റെ ഇൻസ്റ്റാഗ്രാമിൽ ദുർഗയോടൊപ്പം ഉള്ള ഒരുപാട് ഫോട്ടോകൾ കാണാൻ സാധിക്കും.

ലൈഫ് ലൈൻ, ലൈവ് ഗോൾ എന്നിങ്ങനെയാണ് ദുർഗ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അർജുൻ രവീന്ദ്രനെ മെൻഷൻ ചെയ്തിരിക്കുന്നത്.
Who is arjun raveendran to you?
നിങ്ങൾക്ക് അർജുൻ രവീന്ദ്രൻ ആരാണ് എന്ന ചോദ്യത്തിന് എന്റെ ലൈഫ് ലൈൻ എന്നാണ് താരം മറുപടി നൽകിയിട്ടുള്ളത്.

വേറെ കുറെ ചോദ്യങ്ങളും താരത്തോട് ചോദിക്കപെട്ടിട്ടുണ്ട്. സ്വാസിക ചേച്ചിയെ കുറിച്ച്? എന്ന ചോദ്യത്തിന് മുത്താണ് എന്നായിരുന്നു ദുർഗ മറുപടി നൽകിയത്. മേക്കപ്പില്ലാതെ ഫോട്ടോ? എന്ന അഭ്യർത്ഥനയുമായി വന്ന ചോദ്യകർത്താവിന്, വീഡിയോ തന്നെ വന്നേക്കാം എന്ന് പറഞ്ഞുകൊണ്ട് സ്റ്റോറിയിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് താരം

Be the first to comment

Leave a Reply

Your email address will not be published.


*