ഗ്ലാമർ വേഷത്തിൽ ക്രിസ്മസ് ഫോട്ടോ പങ്ക് വെച്ച് മോഡൽ..!!!!

ഒരുപക്ഷേ ലോക്ഡൗൺ കാലം ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടത് മോഡൽസിനും ഫോട്ടോഗ്രാഫർക്കും ആയിരിക്കാം. കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിൽ കൂടുതലും നിറഞ്ഞുനിന്നത് ഫോട്ടോഷൂട്ടുകൾ ആണ്. അതുവരെ കേൾക്കാത്തതും കാണാത്തതുമായ മോഡൽസ്കളാണ് അധിക ഫോട്ടോഷൂട്ട്കളിലും കാണാൻ സാധിച്ചത്.

വിമർശനങ്ങളും പ്രശംസകളും അർഹിച്ച ഒരുപാട് ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നിറഞ്ഞു നിൽക്കുകയാണ്. സദാചാര ആങ്ങളമാരുടെയും അമ്മായിമാരുടെയും സൈബർ ആക്രമണത്തിന് ഇരയായ ഒരുപാട് ഫോട്ടോഷൂട്ടുകളും ഉണ്ട്.

വേഷവിധാനങ്ങൾ കൊണ്ടും, വ്യത്യസ്ത ആശയങ്ങൾ കൊണ്ടും, കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകൾ കൊണ്ടും ഓരോ ഫോട്ടോഷൂട്ടുകൾ പ്രേക്ഷകരുടെ മനം കവർന്നെടുക്കുകയാണ്.

ഇപ്പോൾ ക്രിസ്മസ് ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ അധികവും കാണാൻ സാധിക്കുന്നത്. മോഡൽ ലേഖ നീലകണ്ഠന്റെ പുതിയ ഗ്ലാമറസ് ക്രിസ്മസ് വേഷത്തിലുള്ള ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

സാന്താക്ലോസ് വേഷമാണ് താരം ധരിച്ചതെങ്കിലും, ഹോട്ട് ഗ്ലാമർ ലുക്കിലാണ് ഫോട്ടോ പകർത്തിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഫോട്ടോഷൂട്ട്ന് താഴെ ഒരുപാട് വിമർശനാത്മകമായ കമന്റ്കളും കാണാൻ സാധിക്കുന്നുണ്ട്.

ലേഖ നീലകണ്ഠൻ മുമ്പ് തന്നെ ഒരു വിവാദ മോഡലാണ്. താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ ഉള്ള പഴയ ഫോട്ടോകൾ കണ്ടാൽ അത് മനസ്സിലാകും. ഒരുപാട് ഇന്റർവ്യൂ കളിലും ലേഖ പങ്കെടുത്തിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്.

രാജീവ് രാമാനുജൻ ആണ് ക്രിസ്മസ് വേഷത്തിലുള്ള ലേഖ നീലകണ്ഠ ന്റെ ഫോട്ടോ പകർത്തിയിരിക്കുന്നത്. അനീഷ് വൈപ്പിനാണ് മേക്കോവർ ചെയ്തിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഫോട്ടോകൾ.

Be the first to comment

Leave a Reply

Your email address will not be published.


*