കാമുകൻ ഉള്ള കാര്യം മറച്ചുവെക്കുന്നില്ല !! കല്യാണം ഉടനുണ്ടാകും : ചന്ദനമഴയിലെ അമൃത

കോളേജ് പിള്ളേരെ പോലെ ലവർ എന്ന് വിളിച്ചു നടക്കാൻ താല്പര്യമില്ല. കല്യാണം പെട്ടന്ന് ഉണ്ടാകും… ചന്ദനമഴയിൽ മേഘ്നക്ക്  പകരം അമൃതയായി എത്തിയ വിന്ദുജ.

ഒരു സമയത്ത് ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് ചെയ്തിരുന്ന സൂപ്പർഹിറ്റ് സീരിയൽ ആണ് ചന്ദനമഴ. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന സീരിയൽ എന്ന അവകാശവാദം ചന്ദനമഴക്കുണ്ടായിരുന്നു.

ചന്ദനമഴയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അമൃത. അമൃത എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് മേഘ്നയായിരുന്നു. പിന്നീട് താരത്തിന്റെ വിവാഹശേഷം ആ വേശം കൈകാര്യം ചെയ്തത് വിന്ദുജയായിരുന്നു.

വിന്ദുജയുടെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. താര തന്റെ കല്യാണം പെട്ടെന്നുണ്ടാകുന്ന സൂചനയാണ് താരം നൽകിയിരിക്കുന്നത്. താരത്തിന്റെ വിവാഹ സൂചന ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

കോളേജ് പിള്ളേരെ പോലെ ലവർ എന്ന പ്രയോഗം നൽകാൻ താൽപര്യമില്ലെന്നും, ഇത് ഞാൻ മറച്ചുവെക്കുന്നില്ല,  എന്റെ കല്യാണം ഉടനടി ഉണ്ടാകുമെന്നും താരം വെളിപ്പെടുത്തി.

ചന്ദനമഴ ഒരു സൂപ്പർഹിറ്റ് സീരിയൽ ആയതുകൊണ്ട് തന്നെ അതിൽ ആദ്യകാലത്ത് അമൃതയായി അഭിനയിച്ച മേഘ്നയിക്ക് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. പക്ഷേ കല്യാണത്തിന് ശേഷമുള്ള താരത്തിന്റെ പിൻവാങ്ങൽ ആരാധകർക്ക് വലിയ നിരാശ സൃഷ്ടിച്ചിരുന്നു.

പക്ഷേ ആരാധകരുടെ നിരാശ മറച്ചു വെക്കുന്ന രൂപത്തിലായിരുന്നു വിന്ദുജ അമൃത ആയിട്ടുള്ള തന്റെ അഭിനയം കാഴ്ചവെച്ചത്. മേഘ്നയെ പോലെ തന്നെ വിന്ദുജക്കും ആരാധകർ വർദ്ധിച്ചു. മലയാളികൾ ഇരു കൈയ്യും നീട്ടി താരത്തെ സ്വീകരിക്കുകയായിരുന്നു.

മലയാളത്തിലെ ഒരിടത്തൊരിടത്തൊരു രാജകുമാരി എന്ന സീരിയലിലും, തമിഴ് പൊന്നുക്കു തങ്കമനസ്സ് എന്ന സീരിയലിലും താരം പ്രധാനവേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അഭിനയ രംഗത്തും മോഡൽ രംഗത്തും സജീവമാണ് താരം.

Vinduja
Vinduja

Be the first to comment

Leave a Reply

Your email address will not be published.


*