കടൽക്കരയിൽ വെള്ളമടിക്കുന്ന അച്ചായത്തി ഫോട്ടോഷൂട്ടുമായി ചെമ്പരത്തി സീരിയലിലെ സുമി റാഷിക് ( ജയന്തി )

ഫോട്ടോഷൂട്ടുകൾ വാഴുന്ന കാലമാണിത്. സോഷ്യൽ മീഡിയ തുറന്നാൽ ഫോട്ടോഷൂട്ടുകളുടെ കുത്തൊഴുക്കാണ്. സിനിമാ നടിമാരും, സീരിയൽ നടിമാരും തുടങ്ങി ഒരുപാട് മോഡലുകളാണ് സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്.

ആശയങ്ങളിലെ വ്യത്യസ്ത, വസ്ത്രാലങ്കാരത്തിലെ പുതുമ, ആകർഷണീയമായ ലൊക്കേഷനുകൾ എന്നിങ്ങനെയാണ് ഓരോ ഫോട്ടോഷൂട്ടുകളും വ്യത്യസ്തമാകുന്നത്. ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുന്നതും, വിമർശനങ്ങൾക്ക് ഇടയാക്കുന്നതുമായ ഫോട്ടോഷൂട്ട്കളും ഇതിൽപെടും.

ഓരോ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിക്കുന്ന മേക്കപ്പ് വർക്കഴ്സിന്റെയും , ഫോട്ടോ പകർത്തിയെടുക്കുന്ന ഫോട്ടോഗ്രാഫറിന്റെയും സംഭാവനകൾ വിസ്മരിച്ചു കൂടാ.

ഇപ്പോൾ ക്രിസ്മസ് ഫോട്ടോഷൂട്ട് കാലമാണ്. പല ഫോട്ടോഷൂട്ടുകൾ ഉം ഇതിനകം വൈറലായി കഴിഞ്ഞിരിക്കുന്നു. ഇതിനിടയിലാണ് ചെമ്പരത്തി സീരിയലിലെ ജയന്തി എന്ന കഥാപാത്രം അവതരിപ്പിക്കുന്ന സുമി രാശിക്കിന്റെ പുതിയ ഫോട്ടോഷൂട്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.

താരത്തിന്റെ കടൽ കരയിൽ അച്ചായത്തി വേഷത്തിൽ വെള്ളമടിക്കുന്ന ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് ഭംഗിയോടൊപ്പം താരത്തിന്റെ പിങ്ക് വസ്ത്രത്തിൽ ഉള്ള അച്ചായത്തി വേഷവും പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്.

ത്രീ ഡേയ്‌സ് ഡിസൈൻ ആണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. മേക്കപ്പ് ചെയ്തിരിക്കുന്നത് അഞ്ജലിയാണ്. താരത്തിന്റെ അതീവസുന്ദരമായ ഫോട്ടോ പകർത്തിയിരിക്കുന്നത് മോജോ ക്ലിക്ക് ആണ്.

സീ കേരളം ടെലികാസ്റ്റ് ചെയ്യുന്ന സീരിയലാണ് ചെമ്പരത്തി. ഇതിനകം അറുന്നൂറോളം എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഡോക്ടർ ജനാർദ്ദനനാണ് ചെമ്പരത്തിയുടെ സംവിധായകൻ.

കോവിട് കാരണത്താൽ 2020 മാർച്ച് 28 ന് സീരിയൽ നിർത്തിവച്ചിരുന്നു. പിന്നീട് ഏകദേശം ഒരു മാസത്തിനു ശേഷമാണ് വീണ്ടും ആരംഭിച്ചത്. കൊറോണ ബ്രേക്കിന് ശേഷം ചെമ്പരത്തി സീരിയലിലെ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്ന ഐശ്വര്യ ഭാസ്കരൻ പകരം താരാകല്യാൺ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

Sumi Rashik
Sumi Rashik
Sumi Rashik

Be the first to comment

Leave a Reply

Your email address will not be published.


*