ബിഗ് ബോസ് താരം എലീന വിവാഹത്തിനൊരുങ്ങുന്നു… വരൻ???

ബിഗ് ബോസ് സീസൺ ടു വിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട താരമായി മാറുകയായിരുന്നു അലീന പടിക്കൽ. മുമ്പ് ഒരുപാട് ടിവി പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും, മലയാളികൾ താരത്തെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത് ബിഗ് ബോസ് സീസൺ ടു വിലാണ്.

തന്റെ പ്രണയത്തെ കുറിച്ച് താരം ബിഗ്ബോസിൽ പറഞ്ഞിരുന്നു. തനിക്ക് പ്രണയമുണ്ടെന്നും അത് വീട്ടുകാർ നിരോധിച്ച കാര്യവുമാണ് ബിഗ് ബോസ് താരം വെളിപ്പെടുത്തിയിരുന്നത്. പക്ഷേ ഇപ്പോൾ താരം സന്തോഷത്തിലാണ്. തന്റെ ആറു വർഷത്തെ പ്രണയം പൂവണിയാൻ പോകുന്നതിന്റെ  ആരവത്തിലാണ് അലീന.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിൽ അതിഥിയായി താരത്തെ ക്ഷണിച്ചിരുന്നു. അവിടെ വച്ചാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ആറു വർഷത്തെ പ്രണയം പൂവണിയാൻ പോകുന്നതെന്നും ജനുവരി ആറിന്ന് കല്യാണം എന്നും താരം പറയുകയുണ്ടായി. വരൻ രോഹിത് ഒരു എഞ്ചിനീയർ ആണ്.

ടിവി ഷോകൾ ഹോസ്റ്റ് ചെയ്യുന്നതിലൂടെയാണ് താരം കൂടുതൽ തിളങ്ങി നിൽക്കുന്നത്. ബെസ്റ്റ് ആങ്കറിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ച താരമാണ് അലീന. 2016 ൽ ഭാര്യ എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

ഒരുപാട് റിയാലിറ്റി ഷോകൾ ഹോസ്റ്റ് ചെയ്ത താരം കൂടിയാണ് അലീന. ഫ്ലവേഴ്സ് ടിവിയിലെ സ്മാർട്ട് ഷോ, മഴവിൽ മനോരമയിലെ കോമഡി സർക്കസ്, മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് ജൂനിയർ vs സീനിയർ തുടങ്ങിയ പരിപാടികൾ താരം ഹോസ്റ്റ് ചെയ്തിട്ടുണ്ട്.

Alina

Be the first to comment

Leave a Reply

Your email address will not be published.


*