സാനിയയെ ട്രോളി ഉബൈദ്. ഉബൈദ് ആരെന്ന് സാനിയ.. ഇപ്പോൾ ബെസ്റ്റ് ട്രോളൻ അവാർഡ് സാനിയയിൽ നിന്ന് ഏറ്റു വാങ്ങി ഉബൈദ്…

ട്രോളിയ ആളുടെ കയ്യിൽ നിന്ന് അവാർഡ് മേടിക്കാനും വേണം ഒരു യോഗം, ട്രോളൻമാരുടെ കാലമാണിപ്പോൾ. ഒരു വലിയ കഥയിലൂടെയോ നോവലിലൂടെയോ ആർട്ടിക്കിൾലൂടെയോ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുന്ന ആശയങ്ങൾ വെറും ഒരു ട്രോളിലൂടെ ഒതുക്കാൻ കഴിയുന്ന അപാര കഴിവ് ആണ് ട്രോളന്മാർക്കുള്ളത്.

ഫോട്ടോ, വീഡിയോ എന്നിങ്ങനെ രണ്ടു തരത്തിലാണ് ട്രോളന്മാർ അവരുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. രാഷ്ട്രീയ നിലപാടുകളെയും, സിനിമ രംഗത്തുള്ളവരെയും, സ്റ്റേജ് ഷോകളിലൂടെ പ്രമുഖരായവരെയും, സോഷ്യൽ മീഡിയ ആർട്ടിസ്റ്റുകളെയുമാണ് ട്രോളന്മാർ തങ്ങളുടെ ട്രോളിന്ന് ഇരയാക്കുന്നത്.

നടിമാരുടെ ഇന്റർവ്യൂകൾ ആണ് കൂടുതലും ട്രോളൻമാർക്ക് ആശയങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത്. പ്രമുഖ നടിമാരുൾപ്പടെ ട്രോളിന്ന് ഇരയാകുന്നുണ്ട്. ട്രോളൻ മാരുടെ ട്രോളിന് ഇരയായ പ്രമുഖ നടിമാരാണ് സാനിയ ഇയ്യപ്പൻ, മഡോണ, ഗായത്രി സുരേഷ് തുടങ്ങിയവർ.

അതുൽ സജീവ്, ഉബൈദ് ഇബ്രാഹിമിനെ പോലോത്ത ഒരുപാട് നർമ്മം നിറഞ്ഞ ട്രോളന്മാർ മലയാളത്തിലുണ്ട്. ഇവരുടെ ക്രിയേറ്റിവിറ്റി തന്നെയാണ് ട്രോളിന്റെ ഹൈലൈറ്റ്. സിനിമാ മേഖല കൂടാതെ മറ്റു പല മേഖലകളിലും ഇവർ ട്രോളിനു വേണ്ടി ഉപയോഗിക്കാറുണ്ട്.

സാനിയ ഇയ്യപ്പനെ ട്രോളിയ പ്രമുഖ ട്രോളനാണ് ഉബൈദ് ഇബ്രാഹിം. അതിനു ശേഷം സാനിയ ഇയ്യപ്പൻ ഒരു അഭിമുഖത്തിൽ ‘ആരാണ് ഉബൈദ് ഇബ്രാഹിം’ എന്ന് ചോദിക്കുകയുണ്ടായിരുന്നു. ആ ചോദ്യത്തിനെ എടുത്തു ഉബൈദ് ഇബ്രാഹിം പുതിയൊരു സെൽഫ് ട്രോൾ വീഡിയോ വരെ ഉണ്ടാക്കിയിരുന്നു.

താനാരാണെന്ന് ചോദിച്ച ഉബൈദ് ഇബ്രാഹിമിന് സ്വന്തം കൈ കൊണ്ട് ബെസ്റ്റ് ട്രോളൻ നുള്ള അവാർഡ് നൽകേണ്ടി വന്നിരിക്കുകയാണ് സാനിയ ഇയ്യപ്പന്. ഇതിലും വലിയത് തഗ് ഇനി ഇല്ല എന്നാണ് ട്രോളൻമാരുടെ ലോകം അവകാശപ്പെടുന്നത്.

ഉബൈദ് ഇബ്രാഹിമിനെ കുറിച്ച് അവതാരക ചോദിച്ചപ്പോൾ, അതുവരെ കേൾക്കാത്ത പേര് പോലെയാണ് സാനിയ പ്രതികരിച്ചിരുന്നത്. പക്ഷേ അതേ സാനിയ തന്നെ awide award night 2020 ലെ മികച്ച ട്രോളനുള്ള അവാർഡ് സ്വന്തം കൈ കൊണ്ടു ഉബൈദിന് നൽകുകയുണ്ടായി.

ഉബൈദ് ഈ സന്തോഷം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയാണ് ചെയ്തത്. ട്രോളിയ ആളുടെ കയ്യിൽ നിന്ന് അവാർഡ് മേടിക്കാനും വേണം ഒരു യോഗം, എന്ന തലക്കെട്ടോടെയാണ് ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സാനിയ ഇയ്യപ്പൻ ‘അതേ അതേ’ എന്ന കമന്റും ഫോട്ടോക്ക് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.

Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*