ഞാൻ ചെയ്ത സിനിമകളേക്കാൾ കൂടുതൽ എനിക്ക് പേരുണ്ടാക്കി തന്നത് കുടുംബ വിളക്ക് സീരിയൽ ആണ്. തുറന്നു പറഞ്ഞു ശരണ്യ ആനന്ദ്.

സീരിയലിനെ ഇഷ്ടപ്പെടാത്ത മലയാളി വീട്ടമ്മമാർ ഉണ്ടാവില്ല. അതിൽ വരുന്ന ഓരോ കഥാപാത്രങ്ങളെയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ കാണുന്ന എത്രയോ വീട്ടമ്മമാർ നമുക്കിടയിലുണ്ട്. ഓരോ കഥാപാത്രത്തിനും അടുത്ത ദിവസം എന്ത് സംഭവിക്കും എന്ന വേവലാതിയോടെയാണ് ഓരോ എപ്പിസോഡുകളും അവർ കണ്ടു തീർക്കുന്നത്.

മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയൽ ആണ് കുടുംബ വിളക്ക്. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്യുന്ന കുടുംബ വിളക്ക് ഇതിനകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ഇരുന്നൂറിൽ പരം എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.

കുടുംബ വിളക്കിലെ വില്ലത്തി വേഷത്തിലൂടെ ശ്രദ്ധേയമായ താരമാണ് ശരണ്യ ആനന്ദ്. വേദിക സമ്പത്ത് എന്ന കഥാപാത്രമാണ് താരം സീരിയലിലൂടെ കൈകാര്യം ചെയ്യുന്നത്. ഒരു നെഗറ്റീവ് കഥാപാത്രമാണെങ്കിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

ഈയടുത്ത് താരം അഭിമുഖത്തിൽ ” സിനിമയിൽ എനിക്ക് ലഭിച്ച അംഗീകാരത്തെകാളും, എന്നെ ജനങ്ങൾ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത് കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് ” എന്ന് പറയുകയുണ്ടായി.

ഒരു ബഹുമുഖ പ്രതിഭയാണ് ശരണ്യ ആനന്ദ്. മോഡലായും നടിയായും കൊറിയോഗ്രാഫറായും താരം തിളങ്ങിയിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിലാണ് താരത്തിന്റെ ജനനം. പിന്നീട് കേരളത്തിലേക്ക് താമസം മാറുകയായിരുന്നു.

താരം ആദ്യമായി സിനിമാരംഗത്തെത്തുന്നത് ഫഹദ് ഫാസിൽ നായകനായ ആമേൻ എന്ന സിനിമയിലൂടെ ഒരു കൊറിയോഗ്രാഫർ ആയാണ്. പിന്നീട് 2017 ലാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായ 1971: ബീയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിക്കുന്നത്.

പിന്നീട് ഒരുപാട് നല്ല സിനിമകളിൽ വേഷമണിഞ്ഞു. അച്ചായൻ, ചങ്ക്സ്, ചാണക്യതന്ത്രം, മാമാങ്കം തുടങ്ങിയവ അതിൽ പെടുന്നു. സ്റ്റേറ്റ് ലെവൽ കബഡി മത്സരത്തിൽ ചാമ്പ്യൻ കൂടിയാണ് താരം.

Sharanya
Sharanya

Be the first to comment

Leave a Reply

Your email address will not be published.


*