അഞ്ചു പ്രസവിച്ച ഉമ്മയെ തോൽപ്പിച്ച് ഉറപ്പായും ഞാൻ 6 പ്രസവിക്കും..!! ഷംനാ കാസിം

ഉറപ്പായും ഞാൻ 6 പ്രസവിക്കും. അഞ്ചു പ്രസവിച്ച മമ്മിയെ തോൽപ്പിക്കും എന്ന് ഉറച്ച തീരുമാനമായി വന്നിരിക്കുകയാണ് മലയാളത്തിലെ പ്രിയ നടി ഷംന കാസിം. താരത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

“അഞ്ചു പ്രസവിച്ച അമ്മയോട് ഞാൻ എപ്പോഴും പറയാറുണ്ട്, അമ്മയെക്കാളും ഒരു കുട്ടിക്ക് അധികം ഞാൻ ജന്മം നൽകും. ആ സമയത്തൊക്കെ മമ്മി എന്നോട് പറയാറുള്ളത്, പറയാൻ എളുപ്പമാണ്, പക്ഷേ ഒന്ന് പ്രസവിച്ചപ്പോൾ തന്നെ നീ വാക്ക് മാറ്റി പറയും.”

സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിലൊരാളാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് സിനിമകളിലും താരം സജീവമാണ്. നടി എന്നതിലുപരി ഒരു മോഡലും ക്ലാസിക്കൽ ഡാൻസറും കൂടിയാണ് താരം.

അമൃത ടിവിയിലെ സൂപ്പർ ഡാൻസർ പരിപാടിയിലൂടെ ആണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2004 മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. പിന്നീട് സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിയായി മാറുകയായിരുന്നു.

ശ്രീ മഹാലക്ഷ്മിയാണ് താരത്തിന്റെ ആദ്യ തെലുങ്ക് സിനിമ. മുനിയാണ്ടി വിലങ്ങിയാൽ മൂൻറമണ്ടു എന്ന സിനിമയിലൂടെയാണ് തമിഴ് അരങ്ങേറുന്നത്. ജോസഫ് എന്ന സിനിമയിലെ മീന എന്ന കഥാപാത്രമാണ് താരത്തിന്റെ ആദ്യത്തെ കന്നഡ സിനിമ.

മലയാളത്തിലെ പ്രധാനപ്പെട്ട നടന്മാരുടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. മാർക്കോണി മത്തായി ആണ് അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമ. മലയാളത്തിലെ പ്രമുഖ ചാനലുകളിലെ ഒരുപാട് ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. ഏറ്റവും അവസാനമായി താരം പങ്കെടുത്ത ടിവി ഷോയാണ്, ഏഷ്യാനെറ്റിലെ ഹെൽത്ത് ഡെസ്ക്. ഇതിൽ മെന്റർ ആണ് താരം പ്രത്യക്ഷപ്പെട്ടത്.

പല വിവാദങ്ങളിലും താരത്തിന്റെ പേര് കേട്ടിട്ടുണ്ട്. ലോക്കഡോൺ സമയത്ത് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.

Shamna
Shamma
Shamna
Shamna
Shamna
Shamna
Shamna

Be the first to comment

Leave a Reply

Your email address will not be published.


*