അടിമുടി മാറി ഐശ്വര്യ ലക്ഷ്മി.. ഇത്രയും ബോൾഡ് ലുക്ക്‌ ഇതാദ്യം…

മലയാള ചലചിത്ര നടിമാരുടെ കൂട്ടത്തിൽ ഒരുപാട് പ്രേക്ഷക പിന്തുണയും പ്രീതിയും വളരെ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. കൂട്ടത്തിൽ മലയാളത്തിലെ ഭാഗ്യ നായിക എന്ന പേരുമുണ്ട് താരത്തിന്. കാരണം അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവയായിരുന്നു.

ഓൺ സ്ക്രീൻ ഓഫ് സ്ക്രീനിലും അധികം മേക്കപ്പോ ആഭരണങ്ങളോ ധരിക്കാതെ വളരെ സിമ്പിൾ ആയി പ്രത്യക്ഷപ്പെടുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. ഇതും താരത്തിന്റെ പ്രേക്ഷകപ്രീതി യുടെ ഒരു ഘടകം തന്നെയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോഷൂട്ട് കളും മറ്റും സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം തരംഗം ആവാറുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട പ്രേക്ഷകർക്കിടയിൽ തരംഗമായി മുന്നേറുകയാണ്. താരത്തിന്റെ ജിം വർക്ഔട് ഫോട്ടോയാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെയൊരു ലുക്കിൽ ഇതാദ്യമായാണ് താരത്തെ കാണുന്നത് എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം

സ്ലിം ബ്യൂട്ടി ലുക്കിൽ പ്രത്യക്ഷപ്പെട്ട് ഐശ്വര്യലക്ഷ്മി എല്ലാ ആരാധകരെയും ഞെട്ടിച്ചിരിക്കുന്നു എന്ന് തന്നെയാണ് പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. വർക്കൗട്ട് കഴിഞ്ഞു വരുന്നതായാണ് ഫോട്ടോ. താര ത്തിന്റെ ഫോട്ടോഷൂട്ട് ഹോട്ട് & ബോൾഡ് ലുക്കിൽ ഉള്ളതുകൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമാവാൻ നിമിഷങ്ങളുടെ ദൈർഘ്യം വേണ്ടിവന്നില്ല.

ഒരുപാട് നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഐശ്വര്യലക്ഷ്മി എന്ന അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട്. 2017 ലാണ് താരത്തിനെ ആദ്യചിത്രം പുറത്തിറങ്ങുന്നത്. വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങി ഒരുപാട് ചിത്രങ്ങൾ താഴത്തെ കരിയറിലെ തന്നെ ബെസ്റ്റ് സിനിമകളായിരുന്നു. അഭിനയ വിഭവത്തിന് സമ്മാനമെന്നോണം ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തന്റെ അഭിനയ വൈഭവം കാഴ്ചവച്ചു കഴിഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*