അന്ന് മമ്മൂക്കയെ അടിക്കാനൊരുങ്ങുമ്പോൾ എന്റെ മുട്ടിടിക്കുന്നുണ്ടായിരുന്നു.. അനുഭവം തുറന്നു പറഞ്ഞു സാനിയ ബാബു.

മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന നാമം ജപിക്കുന്ന വീടു എന്ന സീരിയലിൽ ഗോപിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാനിയ ബാബുവാണ്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരം കൂടിയാണ് സാനിയ ബാബു.

സീരിയൽ കൂടാതെ സിനിമാരംഗത്തും സജീവമാണ് താരം. മമ്മൂട്ടിയോടൊപ്പം ഗാനഗന്ധർവന് സിനിമയിൽ താരത്തിനെ അനുഭവപ്പെട്ട ഒരു സംഭവം ഈ അടുത്ത് താരം വെളിപ്പെടുതുകയുണ്ടായി.

ഗാനഗന്ധർവ്വൻ സിനിമയിലെ ഒരു രംഗമായിരുന്നു മമ്മൂക്കയെ സാനിയ അടിക്കുക എന്നുള്ളതായിരുന്നു. ഡയറക്ടർ ആ രംഗം അഭിനയിക്കാൻ സാനിയയോട് പറഞ്ഞു. തുടർന്നുള്ള സംഭവത്തെയാണ് താരം പങ്കുവെച്ചത്.

താരം പറയുന്നത് ഇങ്ങനെയാണ്

” മമ്മൂക്കയെ അടിക്കുന്ന രംഗം ചെയ്യാൻ വേണ്ടി ഡയറക്ടർ സാർ എന്നോട് പറഞ്ഞു. മമ്മൂക്കയുടെ ഫാൻസുകാർ ചുറ്റും കൂടിയിക്കുകയാണ്. കാണികളുടെ മുമ്പിൽവെച്ച് മമ്മൂക്ക അടിക്കണം അല്ലേ എന്നാലും ഞാനാകെ സങ്കടത്തിലായി.

എന്റെ മുട്ടിടിക്കുന്നുണ്ടായിരുന്നു.  പക്ഷേ നീളമുള്ള വസ്ത്രം ധരിച്ചതുകൊണ്ട് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. സങ്കടം കൊണ്ട് കരയുക പോലും ചെയ്തു എന്ന് താരം പറയുകയുണ്ടായി

Be the first to comment

Leave a Reply

Your email address will not be published.


*