ക്രിസ്മസ് ഫോട്ടോഷൂട്ടുമായി ജൂഹി.. ഏറ്റെടുത്ത് ആരാധകർ.

ഒരുപക്ഷേ മലയാളികൾ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച സീരിയൽ ഏതെന്ന് ചോദിച്ചാൽ, എല്ലാവരും പറയുന്ന ഉത്തരം ഉപ്പും മുളകും ആയിരിക്കും. ഉപ്പും മുളക് ഇതിനകം ആയിരത്തിലധികം എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്.

ഉപ്പും മുളകിലെ ഏവർക്കും ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു ലച്ചു. ലച്ചുവെന്ന ബാലുവിന്റെ മൂത്തമകളെ അവതരിപ്പിച്ചത് ജൂഹി റുസ്തഗി ആണ്. താരത്തിന് ഒരുപാട് ആരാധകരുണ്ട്.

പകുതിയിൽ വെച്ച് താരം ഉപ്പും മുളകിൽ നിന്ന് പിന്മാറി. ലക്ഷ്മി എന്ന കഥാപാത്രത്തിന് പുതിയ അവകാശി വന്നെങ്കിലും, ലച്ചു എന്നാൽ മലയാളികൾക്ക് ഇന്നും ജൂഹി റുസ്തഗി ആണ്

താരം സോഷ്യൽ മീഡിയയിൽ സജീവമാണ് . തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കാൻ മടികാണിക്കാത്ത പുതിയ ഫോട്ടോയായി വീണ്ടും വന്നിരിക്കുകയാണ്.

ക്രിസ്മസ് സ്പഷ്യൽ ഫോട്ടോഷൂട് ആണ് വൈറൽ ആയിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‍. സാന്താക്ലോസ് കളർ വേഷത്തിൽ ഉള്ള താരത്തിന്റെ ഫോട്ടോ നിമിഷനേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.

ഡോക്ടർ റോവിൻ ജോർജ്‌ മായുള്ള ബന്ധം താരം കുറച്ചു ദിവസങ്ങൾ മുമ്പ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു. വിവാഹം പ്ലാൻ ചെയ്യുണ്ടെന്നുള്ള വാർത്തയും പുറത്തു വന്നിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*