ചുരുക്കം ചില സിനിമ കൊണ്ട് പ്രതിഫലത്തിൽ നയൻതാരയെ പിന്നിലാക്കി ഈ മലയാളി സുന്ദരി… കാരണം ഇതാണ്.

ദുൽഖർ സൽമാൻ നായകനായ പട്ടംപോലെ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച നടിയാണ് മാളവിക മോഹനൻ. 2013 ലാണ് മാളവിക ആദ്യമായി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പക്ഷേ വെറും ഏഴു വർഷം കൊണ്ട് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയിലേക്കുള്ള വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

പുതിയ കണക്കുകൾ പ്രകാരം താരത്തിന്റെ പ്രതിഫലം സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പ്രതിഫലത്തെക്കാളും കൂടുതൽ എന്നാണ് സൂചന. കഴിഞ്ഞ കാലം വരെ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായിരുന്നു നയൻതാര. പക്ഷേ മാളവിക നയൻതാരയുടെ പ്രതിഫലത്തെക്കാളും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നുണ്ട് എന്നാണ് സിനിമ മേഖല അറിയിക്കുന്നത്.

മലയാളത്തിൽ നന്നായി ശോഭിക്കാൻ മാളവികക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് താരം തമിഴിലും കന്നടയിലും ഹിന്ദിയിലും അരങ്ങേറി. രജനീകാന്ത് നായകനായ പേട്ട എന്ന സിനിമയിൽ താരത്തിന്റെ അഭിനയം മികച്ചതായിരുന്നു. ഹിന്ദി സിനിമയിലേക്കുള്ള വഴിയാണ് താരത്തിന്റെ കരിയർ മാറ്റിമറിച്ചത്.

ഇളയ ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ മാളവിക മോഹൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ സിനിമയിലെ അഭിനയത്തിനുള്ള താരത്തിന്റെ പ്രതിഫലമാണ് നയൻതാരയുടെ റെക്കോർഡ് ബ്രേക്ക് ചെയ്തു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിനിമാട്ടോഗ്രാഫർ കെ യു മോഹനാണ് താര ത്തിന്റെ പിതാവ്. മാളവിക ജനിച്ചത് പയ്യന്നൂരിൽ ആണെങ്കിലും വളർന്നത് മുംബൈയിലാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും താരം ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്തായാലും മലയാളികൾക്ക് അഭിമാനിക്കാം. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന 2 നടിമാരുടെയും സിനിമ ജീവിതം ആരംഭിച്ചത് മലയാളത്തിൽ നിന്നാണ്. ജയറാം നായകനായ മനസ്സിനക്കരെ എന്ന സിനിമയിലാണ് നയൻതാര ആദ്യമായി ആദ്യമായി അഭിനയിക്കുന്നത്.

2003 ലാണ് നയൻതാര സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. കൃത്യം പത്ത് വർഷത്തിനു ശേഷം 2013 ലാണ് മാളവിക മോഹനൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ഏതായാലും 75 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച നയൻതാരയുടെ പ്രതിഫല റെക്കോർഡ് മാളവിക ഇപ്പോൾ മറികടന്നിരിക്കുകയാണ്.

Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*