ക്രിസ്മസ് വേഷത്തിൽ കൂടുതൽ സുന്ദരി ആരാണ്? താരങ്ങളുടെ ക്രിസ്മസ് ഫോട്ടോഷൂട്ടുകൾ കാണാം..

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ക്രിസ്മസ് ഫോട്ടോഷൂട്ട്കളുടെ ഒഴുക്കാണ്. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ഇൻസ്റ്റാഗ്രാമിലെ സ്റ്റോറികളും സെർച്ച് എൻജിനുകളും ഭരിക്കുന്നത് ക്രിസ്മസ് ഫോട്ടോസുകളാണ്. ഓരോ താരങ്ങളും സാന്താക്ലോസ് വേഷം  വ്യത്യസ്തതയോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്രിസ്മസ് വേഷത്തിൽ സുന്ദരിമാരായി പ്രത്യക്ഷപ്പെട്ട താരങ്ങൾ ആരൊക്കെ എന്ന് നോക്കാം..

എല്ലാവർക്കും ക്രിസ്മസ് ദിനാശംസകൾ എന്ന തലക്കെട്ടോടെ അമേയ മാത്യുവിന്റെ വർക്കല ബീച്ചിലുള്ള ഫോട്ടോ ഏവരെയും ആകർഷിച്ചിട്ടുണ്ട്. ആട് ടു എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയുടെ ഫോട്ടോകൾ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അമേയ

അനാർക്കലി മരയ്ക്കാരുടെ ക്രിസ്മസ് ആശംസകളറിയിച്ചിട്ടുള്ള  ഫോട്ടോയും വൈറലായിരിക്കുകയാണ്. സാന്താക്ലോസ് വേഷത്തിന് പകരം വെള്ള വസ്ത്രമാണ് താരം ധരിച്ചിട്ടുള്ളത്. ഏതായാലും ആരാധകർ ഇതിനകം താരത്തിന്റെ ഫോട്ടോ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ടിവി ഷോകൾ  ആങ്കറിങ് ചെയ്യുന്നതിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി, പിന്നീട് ചക്കപ്പഴം എന്ന സീരിയലിലൂടെ മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമായി മാറിയ അശ്വതി ശ്രീകാന്തിന്റെ ക്രിസ്മസ് ഡേ ഫോട്ടോയും ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നു.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് സിനിമകളിലും സീരിയലുകളിലും തിളങ്ങിനിൽക്കുന്ന താരമാണ് സ്വാസിക. താര ത്തിന്റെ ക്രിസ്മസ് ആഘോഷ ഫോട്ടോകളും വൈറലായിരിക്കുകയാണ്. എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും മെറി ക്രിസ്മസ് എന്ന ആശംസകളോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഗ്ലാമർ വേഷത്തിലുള്ള കേരളത്തിലെ പ്രിയ നടി ഇനിയയുടെ ക്രിസ്മസ് വേഷത്തിലുള്ള ഫോട്ടോഷൂട്ട് ഇതിനകം വൈറലായി കഴിഞ്ഞിരിക്കുന്നു. മലയാളത്തിനു പുറമേ തമിഴിലും സജീവമാണ് ഇനിയ.

കപ്പൽ മുതലാളി എന്ന സിനിമയിൽ പിഷാരടിയുടെ നായികയായെത്തിയ മലയാളത്തിലെ പ്രിയ നടി സരയൂ വിന്റെ ഫോട്ടോയും ഏവരെയും ആകർഷിക്കുകയാണ്. അടിപൊളി ക്യാപ്ഷനോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

സിനിമ നടി മാർക്ക് പുറമെ  ഒരുപാട് സീരിയൽ നടിമാരും ക്രിസ്മസ് വേഷത്തിലെ  ഫോട്ടോകളുമായി എത്തിയിരിക്കുകയാണ്. ശ്രുതി രജനീകാന്ത്, ശ്രുതി രാമചന്ദ്രൻ,  മാളവിക, ഐശ്വര്യ മേനോൻ തുടങ്ങിയവർ ഇതിൽ പ്രമുഖരാണ്.

Sruthi രജനികാന്ത്
Sruthi Ramachandran
Malavika

വിവാദങ്ങൾക്കിടയാക്കിയ ഫോട്ടോഷൂട്ടുകൾ ഇതിനിടയിൽ ക്രിസ്മസ് വേഷത്തിൽ വന്നിട്ടുണ്ട്. തന്റെ വിവാദ ഫോട്ടോഷൂട്ടുകൾ മൂലം അറിയപ്പെട്ട അർച്ചന അനിലയുടെ ഗ്ലാമർ ക്രിസ്മസ് ഫോട്ടോ ഷൂട്ട് ആണ് ഇതിൽ എടുത്തു പറയാനുള്ളത്. അതുപോലെതന്നെ ലേഖ നീലകണ്ഠന്റെ ഹോട്ട് ഫോട്ടോഷൂട്ടും വിവാദ ഫോട്ടോഷൂട്ടിന്റെ ഗണത്തിൽ പെടും.

ക്രിസ്മസ് ദിനത്തിൽ തങ്ങളുടെ ഇഷ്ട നടിമാരുടെ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഇനിയും ഒരുപാട് സിനിമ നടിമാരുടെയും സീരിയൽ നടിമാരുടെയും ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വരാനിരിക്കുന്നതേയുള്ളൂ…

Linto Rony
Sadika
Sharanya

Be the first to comment

Leave a Reply

Your email address will not be published.


*