കിടിലം മേക്കോവറിൽ ഐശ്വര്യ ലക്ഷ്മി.. ഇതിന് മുമ്പ് ഇത്രയും ബോൾഡ് ലുക്കിൽ കണ്ടിട്ടില്ല എന്ന് ആരാധകർ…

മലയാളം നടിമാരിൽ ഏറ്റവും കൂടുതൽ സിംപ്ലിസിറ്റി ആയ നടി ആരാണെന്ന് ചോദിച്ചാൽ എല്ലാവർക്കും  ഒരു ഉത്തരമേ കാണും. ക്യാമറക്ക് മുൻപിൽ അധികം മേക്കപ്പും ഒർണമെന്റ്സും  ഇല്ലാതെ സിമ്പിളായി പ്രത്യക്ഷപ്പെടുന്നത് നടിയാണ് ഐശ്വര്യലക്ഷ്മി.

മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് വരെ താരത്തിന് ലഭിച്ചിട്ടുണ്ട്. അഭിനയിച്ച എല്ലാ സിനിമകളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്  തന്നെയാണ് മലയാളികൾക്കിടയിൽ ഐശ്വര്യ ലക്ഷ്മി യുടെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ കാരണമായത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി, സോഷ്യൽ മീഡിയയിൽ താരത്തിന്റെ ജിം വർക്കൗട്ട് ഫോട്ടോ  വൈറലായിരിക്കുകയാണ്. ഇതുവരെയുള്ള ഐശ്വര്യലക്ഷ്മിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ മേക്കോവറിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

വർക്കൗട്ട് കഴിഞ്ഞു വരുന്ന ഐശ്വര്യ ലക്ഷ്മിയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. സ്ലിം ബ്യൂട്ടി ലുക്കിലാണ് ഐശ്വര്യലക്ഷ്മി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഹോട്ട് & ബോൾഡ് ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

2017 ലാണ് താരം അഭിനയം ആരംഭിക്കുന്നത്. മൂന്നുവർഷത്തിനകം ഒരുപാട് നേട്ടങ്ങൾ താരം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും, ടോവിനോയോടൊപ്പമുള്ള മായാനദിയാണ് താരത്തിന് കരിയർ ബ്രേക്ക് സിനിമ.

വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ സിനിമകളിലെ മികച്ച അഭിനയം മലയാളത്തിലെ മുൻനിര നടിമാറിലേക്കുള്ള താരത്തിന്റെ വളർച്ചയായിരുന്നു. ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

മലയാളത്തിനു പുറമേ തമിഴിലും താരം തന്റെ കൈ മുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. വിശാൽ നായകനായ ആക്ഷൻ എന്ന തമിഴ് സിനിമയിലാണ് കോളിവുഡിലേക്കുള്ള അരങ്ങേറ്റം. ജഗമേ തന്തിരം, പോന്നേയ് സെൽവം എന്നീ രണ്ടു തമിഴ് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.

Aishvarya
Aishwarya
Aishwarya

Be the first to comment

Leave a Reply

Your email address will not be published.


*