ക്രിസ്മസ് ആശംസകളുമായി ചാക്കോച്ചനും എത്തി… ഫാമിലി ഫോട്ടോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.

ഏവരും ആകാംഷയോടെ കാത്തിരുന്ന ചാക്കോച്ചന്റെ ഫാമിലിയുടെ ക്രിസ്മസ് ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് ആയിരങ്ങൾ ഫോട്ടോക്ക് പ്രതികരണവുമായി എത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ ചാക്കോച്ചൻ, തന്റെയും കുടുംബത്തിന്റെയും സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ വിവരം സന്തോഷപൂർവ്വം ആരാധകരെ മുമ്പ് സോഷ്യൽ മീഡിയകളിലെ അറിയിച്ചത് വൻ ചർച്ചയായിരുന്നു.

ക്രിസ്മസ് ആഘോഷത്തിന്റെ സന്തോഷ നിമിഷങ്ങൾ ആണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. തന്റെ എല്ലാ ആരാധകർക്കും ക്രിസ്മസ് ആശംസകൾ അറിയിച്ചിരിക്കുകയാണ് താരം.

Wishing you all the happiness, joy, hope and blessings of christmas. Let the hardship and sufferings of the past make us more stronger, prepared, helpful, hopeful and optimistic!!!
Let there be more magic in our lives…

എല്ലാവർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ. കഴിഞ്ഞകാല അനുഭവങ്ങൾ ഒരു നല്ല മുന്നൊരുക്കത്തിനും ശുഭാപ്തിവിശ്വാസത്തിനുള്ള കരുത്ത് നൽകിയിരിക്കുകയാണ്. നമ്മുടെ ജീവിതത്തിൽ പുതിയ മാജിക്കുകൾ ഉണ്ടാവട്ടെ. എന്ന ആശംസയോടെയാണ് ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

44 വയസ്സായെങ്കിലും ഇന്നത്തെ യുവ നടന്മാർക്ക് സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വെല്ലുവിളിയാണ് ചാക്കോച്ചൻ. ഒരു സമയത്ത് യുവതികളുടെ ഉറക്കം കളഞ്ഞ നടനാണ് ചാക്കോച്ചൻ. സിനിമാ രംഗത് പ്രധാന വേഷത്തിൽ എത്തിയിട്ട് 23 വർഷമായെങ്കിലും ഇന്നും ആ പഴയ ചുറുചുറുക്കോടെ സിനിമാരംഗത്ത് തിളങ്ങി നിൽക്കുകയാണ് താരം.

ധന്യ എന്ന സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി അഭിനയം ആരംഭിച്ച കുഞ്ചാക്കോബോബൻ, പ്രധാന വേഷത്തിലെത്തുന്നത് സൂപ്പർഹിറ്റ് മലയാള സിനിമ അനിയത്തിപ്രാവിലൂടെയാണ്. അഞ്ചാം പാതിര എന്ന സൂപ്പർഹിറ്റ് സിനിമയാണ് അവസാനമായി പുറത്തിറങ്ങിയത്.

Be the first to comment

Leave a Reply

Your email address will not be published.


*