ഒരു കീറാത്ത പാന്റ് വാങ്ങിച്ചു ഇട്ടൂടെ.. അഹാനയുടെ പുതിയ റെയിൽവേ ട്രാക്ക് ഫോട്ടോക്ക് കമെന്റുകൾ ഒഴുകുന്നു…

കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സജീവമായിട്ടുള്ള മലയാളി സിനിമ നടിയാണ് അഹാന കൃഷ്ണ. താരത്തിന്റെ സിനിമ വിശേഷങ്ങളെക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് താരത്തിന്റെ നിലപാടായിരുന്നു.

സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകൾ തണ്ടെടാത്തതോടെ തുറന്നു പറയുന്നതിൽ മറ്റു നടിമാരെക്കാൾ മുൻപന്തിയിലാണ് താരം. രാഷ്ട്രീയ നിലപാടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കുടുംബമാണ് അഹാനയുടേത്.

അഹാനയുടെ ഇൻസ്റ്റാഗ്രാം ഫോട്ടോകൾ നിമിഷം നേരം കൊണ്ട് വൈറലാവുന്നത് പതിവാണ്. ഇന്ന് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത പുതിയ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. റെയിൽവേ ട്രാക്കിലാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.

ഫോട്ടോക്ക് താഴെ വന്ന പ്രതികരണങ്ങളാണ് കൂടുതൽ ചർച്ചക്ക് വഴി ഒരുക്കിയത്. ട്രെൻഡിങ് കീറിയ ജീൻസാണ് താരം ധരിച്ചിരുന്നത്. അത് കൊണ്ട് തന്നെ, “ഒരു കീറിയ പാന്റ് ഇട്ടൂടെ അഹാന” എന്നയിക്കുന്നു ഒരാളുടെ കമന്റ്‌. ഉറങ്ങാൻ വേറെ സ്ഥലമില്ലേ എന്നും ചിലർ ചോദിച്ചിട്ടുണ്ട്.

ക്രിസ്മസ് ആശംസകളോടെയാണ് താരം ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ജിക്സൺ ഫ്രാൻസിസ് ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. അസാനിയ നസ്രിൻ ആണ് സ്റ്റൈൽ മോഡറേറ്റർ.

കുറച്ചു സിനിമകളിൽ മാത്രമേ അഹാന അഭിനയിച്ചിട്ടുള്ള. അച്ഛൻ കൃഷ്ണ കുമാർ സിനിമ നടനാണ്. അഹാനയുടെയും സഹോദരിമാരുടെയും യു ട്യൂബ് ചാനെൽ വൻ വിജയമായി മാറിയിരിക്കുകയാണ്.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ടോവിനോയോടൊപ്പമുള്ള ലുക്കാ എന്ന സിനിമയാണ് മലയാളികൾക്കിടയിൽ അഹാനയെ കൂടുതൽ പ്രശസ്തയാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*