എന്റെ സിനിമകളേക്കാൾ എന്തുകൊണ്ടും മികച്ചത് കുടുംബവിളക്ക് തന്നെയാണ്… തുറന്നു പറഞ്ഞ് ശരണ്യ ആനന്ദ്.

മലയാളി വീട്ടമ്മമാരെ ഒരുപാട് സമയം ടിവിക്കു മുന്നിൽ പിടിച്ചിരുത്താൻ മാത്രം നല്ല പരമ്പരകൾ എന്നും കാഴ്ചവെക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. അക്കൂട്ടത്തിൽ ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. മലയാളികൾക്ക് പ്രിയപ്പെട്ട പരമ്പരകൾ ഒരുപാട് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ആ നിലയിലേക്ക് എത്തിച്ചേരാൻ കുടുംബവിളക്ക് വലിയ ദൂരം ഇനി താണ്ടേണ്ടതില്ല.

കുടുംബ വിളക്കിന്റെ ഇപ്പോൾ കഴിഞ്ഞുപോയ ഇരുന്നൂറിൽപ്പരം എപ്പിസോഡുകൾ വളരെ വിജയകരമായി തന്നെയാണ് പൂർത്തീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. വില്ലത്തി വേഷത്തിലൂടെ ശ്രദ്ധേയമായ താരം ശരണ്യ ആനന്ദ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

പരമ്പരയിലുള്ളത് നെഗറ്റീവ് റോൾ ആണെങ്കിലും ആരാധകരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. ഈയടുത്ത് താരം അഭിമുഖത്തിൽ ” സിനിമയിൽ എനിക്ക് ലഭിച്ച അംഗീകാരത്തെകാളും, എന്നെ ജനങ്ങൾ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത് കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് ” എന്ന് പറഞ്ഞിരുന്നു ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാൻ അധികം സമയം വേണ്ടി വന്നില്ല.

ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാൻ ഭാഗ്യം ലഭിച്ച താരമാണ് ശരണ്യ ആനന്ദ് എന്നിരിക്കെ കൂടി തന്റെ സിനിമകളേക്കാൾ കൂടുതൽ തന്നെ മനസ്സിന് സംതൃപ്തി നൽകിയതും പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയതും കുടുംബ വിളക്ക് എന്ന പരമ്പരയായിരുന്നു എന്നാണ് താരത്തിന്റെ തുറന്നു പറച്ചിൽ. മലയാളികൾക്കിടയിൽ സീരിയലുകളുടെ പ്രേക്ഷകർക്ക് യാതൊരു പഞ്ഞവും ഇല്ലാത്തിടാത്തോളം ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*