KGF ലെ അമ്മ തന്നെയാണോ. ഫോട്ടോകൾ കാണാം.

സിനിമയുടെ ആദിമധ്യാന്തം വിമർശകർക്ക് ഒരു വിടവും നൽകാത്ത വിധത്തിൽ ഒരുപാട് നല്ല അഭിപ്രായം നേടിയ ബ്രഹ്മാണ്ഡ ചിത്രമാണ് കെജിഎഫ്. നിഖില മേഖലകളിലും പരിപൂർണ്ണത കൈവരിക്കാൻ സിനിമ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട് എന്നാണ് സിനിമയ്ക്ക് ലഭിച്ച അഭിപ്രായങ്ങളിൽ ഭൂരിഭാഗവും. ഇന്ത്യയിൽ ഒരുപാട് ഫാൻസ് ഉള്ള ബിജിഎം കെജിഎഫിന്റെ ആയതും മികവു കളിൽ ഒന്നായി കണക്കാക്കാം.

അതുകൊണ്ട് തന്നെയാണ് ഇന്ത്യയിലെ എല്ലാ സിനിമ പ്രേമികളും കെജിഎഫ് ചാപ്റ്റർ 2 വിനു വേണ്ടി കാത്തിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ തന്നെ ഈ ചിത്രം ഒരുപാട് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. കഥയിലും അവതരണ രീതിയിലും മികവു പ്രകടിപ്പിച്ചതു പോലെ തന്നെ കഥാപാത്രങ്ങളുടെ അഭിനയ വൈഭവവും സിനിമയുടെ വിജയത്തിന്റെ വലിയ ഒരു ഘടകം തന്നെയാണ്.

സിനിമയിലെ പല ഡയലോഗുകളും ഒരുപാട് ആവർത്തിക്കപ്പെട്ടവയാണ്. കഥാപാത്രങ്ങൾ ഓരോരുത്തരും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി മാറാൻ മാത്രം അഭിനയം കാഴ്ച വെച്ച് വരായിരുന്നു. അക്കൂട്ടത്തിൽ പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമായിരുന്നു റോക്കി ഭായ് യുടെ അമ്മ യുടെ കഥാപാത്രം.

വളരെ കുറഞ്ഞ സമയം മാത്രമാണ് സ്ക്രീനിൽ അമ്മയെ കണ്ടത് എങ്കിലും മറക്കാൻ സാധിക്കില്ല പ്രേക്ഷകർക്ക് ഒരിക്കലും. റോക്കി ഭായ് യുടെ അമ്മയായി അഭിനയിച്ചത് അർച്ചന ജോയ്സ് ആണ്. ആദ്യ സിനിമയായിരുന്നു അർച്ചനയുടെ എന്നത് തന്നെയാണ് മികവിന്റെ ആഴം വർധിപ്പിക്കുന്നത്. പുതുമുഖ നടി ആയിട്ടുകൂടി ഇത്രത്തോളം മികച്ച അഭിനയം കാഴ്ചവെക്കുന്നത് പ്രേക്ഷകർ പ്രതീക്ഷിച്ചു കാണില്ല.

അർച്ചന ജോയ്സ് സോഷ്യൽ മീഡിയകളിൽ എല്ലാം സജീവസാന്നിധ്യമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോകളും പങ്കുവെച്ച് പ്രേക്ഷകരിൽ ഒരാളായി മാറാൻ താരം ശ്രമിക്കാറുണ്ട്. ആ കൂട്ടത്തിലാണ് ഇപ്പോൾ താരത്തിന്റെ ഫോട്ടോഷൂട്ട് വൈറലായിരിക്കുന്നത്. തങ്ങളുടെ ഇഷ്ട ചിത്രമായ കെജിഎഫ് യിലെ റോക്കിയുടെ അമ്മ തന്നെയാണോ ഇത് എന്നാണ് ആരാധകർക്ക് അറിയാനുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*