ബ്യുട്ടി പാർലറിൽ പോകാറില്ല.. ഇഷ്ടവസ്ത്രം സാരി !! വിശേഷങ്ങളുമായി അനുപമ

വളരെ ചുരുങ്ങിയ വേഷങ്ങളിലൂടെ തന്നെ  മലയാള ചലചിത്ര പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യമായി മാറിയ യുവ താരമാണ് അനുപമ പരമേശ്വരൻ.  പ്രേമത്തിലെ മേരിയേയും മേരിയുടെ ചുരുണ്ട മുടിയും ആർക്കും പെട്ടെന്ന് മറക്കാൻ കഴിയില്ല. കേരളക്കരയെ ഒന്നാകെ കോളിളക്കം  സൃഷ്ടിച്ച വലിയ വിജയമായ പ്രേമത്തിന് ശേഷം ഇതര ഭാഷകളിലും താരം അഭിനയിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളമുണ്ട്.  മറ്റു പല യുവ ചലച്ചിത്ര അഭിനേത്രികളിൽ നിന്നും വ്യത്യസ്തമായി ഫാഷൻ മേഖലയിൽ സിമ്പിൾസിറ്റി തെരഞ്ഞെടുക്കുന്ന അനുപമയെ മലയാളികൾക്ക് ഏറെ പ്രിയമാണ്.  തന്റെ ഫാഷൻ സങ്കൽപങ്ങളെ കുറിച്ച് താരം നടത്തിയ തുറന്നു പറച്ചിൽ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

  മുടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ് എന്നും ചുരുണ്ടു മടിയാണെങ്കിൽ കഷ്ടപ്പാടിന്റെ  കാഠിന്യം കൂടുമെന്നും ആണ് താരത്തിന്റെ  വാക്കുകൾ. ചുരുണ്ടമുടി അതുപോലെ തന്നെ നിലനിർത്താൻ വേണ്ടി കഴിഞ്ഞ ഡിസംബറിനു ശേഷം മുടിയിൽ ചീപ്പ്  ഉപയോഗിച്ചിട്ടില്ല എന്നും മുടി കഴുകുമ്പോൾ മാത്രം ബ്രഷ്  ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത് എന്നും താരം വെളിപ്പെടുത്തി.

ഇഷ്ട വേഷം സാരി ആണെന്നും സാരിയിൽ തന്നെ കേരള സാരികളോട് ആണ് കൂടുതൽ പ്രിയം എന്നുമാണ് താരം പറയുന്നത്. പരിപാടികൾക്ക് അനുസരിച്ച് സാരി തെരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട് എന്നും പരിപാടികൾക്ക് അല്ലാതെ ആഭരണങ്ങൾ ഉപയോഗിക്കാൻ ഇഷ്ടമില്ലാത്ത ആളാണ് താനെന്നും താരം പറഞ്ഞു. ഇപ്പോൾ കയ്യിലുള്ള ആഭരണങ്ങളെല്ലാം ഗിഫ്റ്റ് ആയി ലഭിച്ചതാണ് എന്നാണ് താരം വളരെ പ്രസന്നമായി പറഞ്ഞത്.

ഷോപ്പിങ് അത്യാവശ്യം ഉള്ളപ്പോൾ മാത്രം ചെയ്യുന്ന വ്യക്തിയാണ് താരം. കാരണം ഷോപ്പിങ്ങിനു പോകുന്നത് താരത്തിന് ഇഷ്ടമല്ലത്രേ. സാധനങ്ങൾ വാങ്ങുമ്പോൾ ഒരിക്കലും ഒരു ബ്രാൻഡ് തന്നെ വാങ്ങൂ എന്ന് വാശി പിടിക്കാറില്ല എന്നും സാരി കഴിഞ്ഞാൽ പിന്നെ  കംഫർട്ടബിളായി തോന്നുന്നത് ജീൻസിൽ ആണ് എന്നും താരം പറയുന്നു. ലോക്ഡോൺ ആയതിനുശേഷം ശരീരത്തിന്റെ ഫിറ്റ്നസിൽ കാര്യമായി ശ്രദ്ധിക്കാൻ കഴിയുന്നുണ്ട് എന്നും താരം പറയുന്നു.

ബോഡി ഫിറ്റ്നസിന് വേണ്ടി ജിമ്മിൽ പോകാറില്ല സ്വന്തം റൂമിൽ വെച്ച് സിമ്പിളായി ചെയ്യാൻ കഴിയുന്ന വർക്കൗട്ടുകൾ ആണ് താരം സ്വീകരിക്കാറുള്ളത്. സൗന്ദര്യ വർദ്ധനവിന് വേണ്ടി ബ്യൂട്ടി പാർലറുകളിൽ പോകുന്നത് വളരെ കുറവാണ്. വാക്സിംഗ്,  ത്രഡിങ് പോലുള്ളവ സ്വന്തമായി തന്നെ ചെയ്യാറാണ് പതിവ് എന്നും താരം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*