ഹോട്ട് ബെഡ് റൂം ഫോട്ടോഷൂട്ടിലൂടെ പുതുവർഷാശംസകൾ നേർന്ന് അമേയ

മോഡലിംഗ് രംഗത്തും സിനിമാ അഭിനയ രംഗത്തും ഒരുപോലെ  മികവു പുലർത്തുന്ന യുവ ചലച്ചിത്ര അഭിനേത്രിയാണ് അമേയ മാത്യു. ആട് 2,  ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരത്തിന്റെ  പുതുവത്സര ദിനത്തിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ തരംഗമായി പ്രചരിക്കുന്നത്.

“കഴിഞ്ഞ കാലത്തിന്റെ നഷ്ടങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കുമ്പോൾ ചിന്തിക്കുക… ദൈവം നമുക്ക് തന്ന ദാനമാണ് ഈ പുതുവർഷം. എല്ലാവർക്കും സന്തോഷവും, സമാധാനവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു.” എന്നാണ് താരം ഫോട്ടോക്ക് താഴെ ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്.  ചിത്രത്തിന്റെ മികവ് ശ്രദ്ധിക്കുന്നതു പോലെ തന്നെ നല്ല ക്യാപ്ഷൻ കൊടുക്കുന്നതിലും താരം ശ്രദ്ധിക്കാറുണ്ട്.

പുതുവത്സര ദിനത്തിൽ  ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ച ഫോട്ടോഷൂട്ടിന്  ഒരുപാട് നല്ല പ്രതികരണങ്ങൾ ആണ് പ്രേക്ഷകർ നൽകി ക്കൊണ്ടിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് പുതുവത്സര ദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതുവർഷത്തിൽ സുന്ദരിയായിരിക്കുന്നു എന്ന് പറഞ്ഞ ആരാധകർ കുറവല്ല.

2020 വിടപറയാൻ ഇരിക്കെ താരം പങ്കുവെച്ച് കുറിപ്പും  പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞു പോകുന്ന ഈ വർഷം ആകെ ചെയ്ത കൊറോണക്ക് പിടികൊടുക്കാതെ ജീവിച്ചു എന്ന് മാത്രമാണ് എന്നായിരുന്നു താരം പങ്കുവെച്ചത്. 2020 പഠിപ്പിച്ച എല്ലാ പാഠങ്ങളും തിരിച്ചറിവുകളും ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടാണ് താരം ആ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

മലയാളത്തിലെ വളരെ പ്രശസ്തമായ വെബ്സീരീസിലൂടെ ശ്രദ്ധേയയായ  താരമാണ് അമേയ മാത്യു. കരിക്കിലെ  കഥാപാത്രത്തിന്റെ  പേരും അമേയ എന്ന് തന്നെയായിരുന്നു. മോഡലിംഗ് രംഗത്ത് വളരെ അറിയപ്പെടുന്ന ഒരു താരമാണ് അമേയ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി പഠനരംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായി പ്രവർത്തിക്കാൻ താരത്തിന് സാധിച്ചു എങ്കിലും കരിക്ക് എന്ന് അറിയാം സീരീസിലെ അഭിനയമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കൊടുത്തത് അതുകൊണ്ടു തന്നെ കരിക്കിലെ അമേയ എന്ന് തന്നെയാണ്  താരം അറിയപ്പെടുന്നത്.  പ്രേക്ഷകപ്രീതിയും പിന്തുണയും ആവോളമുണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകൾ നിമിഷങ്ങൾക്കകം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

പ്രണയത്തിന് പ്രാധാന്യം നൽകുന്ന വാനിൽ എന്ന മ്യൂസിക് ആൽബത്തിലും താരം അഭിനയിച്ചിരുന്നു അത് ശ്രദ്ധേയമായ ഒരു മുന്നേറ്റം തന്നെ ആയിരുന്നു എന്നാണ് പ്രേക്ഷക പ്രതികരണം. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന്റെ പഴയതും പുതിയതുമായ ഒട്ടേറെ ഫോട്ടോകൾ  കരിക്ക് വിജയത്തിനു ശേഷം  പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു.

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*