ഭർത്താവിന് ചുംബിച്ചുകൊണ്ടുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്ത്കൊണ്ട് പുതുവർഷത്തെ സ്വാഗതം ചെയ്ത സോനം കപൂർ…

2021 നെ വരവേറ്റുകൊണ്ടുള്ള സിനിമ മേഖലയിലെ പല പ്രമുഖ നടീനടന്മാരുടെ പോസ്റ്റുകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ഇതിൽ തികച്ചും വ്യത്യസ്തമായി പത്തുവർഷത്തെ വരവേറ്റ് കൊണ്ടുള്ള ഫോട്ടോയാണ് ബോളിവുഡ് താരസുന്ദരി സോനം കപൂർ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ബോളിവുഡ് സൂപ്പർതാരമായ അനിൽകപൂറിന്റെ മകൾ സോനം കപൂർ സിനിമാലോകത്ത് സജീവമായിട്ട് വർഷങ്ങളായി. ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. അച്ഛനെ പോലെ തന്നെ സിനിമാലോകത്തു ശോഭിക്കാനും മകൾക്ക് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം, ഏറ്റവും അവസാനമായി പുതുവർഷത്തെ വരവേറ്റ് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഭർത്താവിന് ചുംബിച്ചുകൊണ്ടുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്ത്കൊണ്ട് പുതുവർഷത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് താരം.

നിമിഷനേരംകൊണ്ട് ഫോട്ടോ വയറലായി കഴിഞ്ഞു. പതിനായിരങ്ങളാണ് ഫോട്ടോ പ്രതികരണവുമായി എത്തിയിരിക്കുന്നത്. അഞ്ച് ലക്ഷത്തിൽ കൂടുതൽ റിയാക്ഷൻസ് ആണ് താര ത്തിന്റെ ഫോട്ടോ നേടിയിരിക്കുന്നത്.

2021 I’m ready to take you on with the love of my life. This year is going to be filled with love, family, friends, work, travel, spiritual growth and much much more. Im only looking forward to having the best fucking time of our life. We will work hard abd live life to the fullest and we are not looking back at all.

എന്ന തലക്കെട്ടോടെ, പുതുവർഷത്തിൽ പ്രതീക്ഷകൾ ഏറെയുണ്ട് എന്ന് അർത്ഥം വരുന്ന രീതിയിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നാഷണൽ ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡ് തുടങ്ങിയ ഒരുപാട് മറ്റു അവാർഡുകൾ നേടിയ താരമാണ് സോനം കപൂർ. 2012-16 കാലഘട്ടത്തിൽ ഫോബ്സ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട 100 സെലിബ്രിറ്റികളിൽ ഒരാളായിരുന്നു സോനം കപൂർ.

2007 ൽ സവാരിയ എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈയടുത്ത് OTT റിലീസ് ചെയ്ത അച്ഛൻ അനിൽ കപൂർ പ്രധാനവേഷത്തിലെത്തിയ Ak vs Ak ആണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.

Sonam

Be the first to comment

Leave a Reply

Your email address will not be published.


*