നാളെയുടെ ഭാഗ്യം !! “നമ്മൾ നിരാശയോടെ വലിച്ചെറിയുന്ന ലോട്ടറി ടികെറ്റു കൊണ്ടൊരു ഫോട്ടോഗ്രാഫി..🥰

ഫോട്ടോ ഷൂട്ടുകൾ അരങ്ങു വാഴുന്ന കാലമാണിത്. കെട്ടിലും മട്ടിലും വ്യത്യസ്ത തേടിപ്പിടിക്കുന്ന അണിയറ പ്രവർത്തകരുടെയും. ഇതുവരെ ആരും ചിന്തിക്കാത്ത ആശയങ്ങളും ആരും കാണാത്ത വസ്ത്ര അലങ്കാരങ്ങളും ആണ് ദിനേന സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന ഫോട്ടോ ഷൂട്ട്കളുടെ പ്രത്യേകത.

സുനിൽ സ്‌നാപ് ഫോട്ടോഗ്രാഫി പങ്കുവെച്ച ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആശയത്തിലെ വ്യത്യസ്തത തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ തരംഗമായി പ്രചരിക്കുന്നതിന് പിന്നിലെ ഘടകം. ലോട്ടറി ടിക്കറ്റുകളാണ് ഫോട്ടോഷൂട്ടിൽ തിളങ്ങി നിൽക്കുന്നത്.

“എന്റെ സ്വപ്നങ്ങൾക്കു നിറം പകരാൻ ഒരു നാൾ വരും!…. നാളെയുടെ ഭാഗ്യം….. “നമ്മൾ നിരാശയോടെ വലിച്ചെറിയുന്ന ലോട്ടറി ടികെറ്റു കൊണ്ടൊരു ഫോട്ടോഗ്രാഫി….എന്ന തലക്കെട്ടോടെയാണ് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ എത്തിയത്. അണിയറ പ്രവർത്തകരുടെ മനസ്സിലുള്ള ആശയങ്ങൾ അതുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഉതകുന്ന സമഗ്രവും സംക്ഷിപ്തവും ആയ വാക്കുകൾ തന്നെ.

ഫോട്ടോഷൂട്ടിലെ മോഡൽ മായയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് മായ വൈശാലി തീം ഫോട്ടോഷൂട്ടിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. മോഡൽ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും പശ്ചാത്തലവും എല്ലാം ലോട്ടറി ടിക്കറ്റ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതു തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയും വ്യത്യസ്തതയും.

വാച്ച്, മോതിരം, വള, മാല തുടങ്ങിയ ആഭരണങ്ങളും ചെരുപ്പ്, കണ്ണട തുടങ്ങി മറ്റു വസ്തുക്കളും അതിനെല്ലാം പുറമേ കസേര, പൂച്ചെട്ടി, കുട, തൊപ്പി, വിശറി തുടങ്ങിയ ചിത്രങ്ങളിൽ കാണുന്ന എല്ലാ വസ്തുക്കളും ലോട്ടറി ടിക്കറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിമനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന വസ്ത്രങ്ങൾക്കൊപ്പം തന്നെ മറ്റു വസ്തുക്കളുടെ ഭംഗിയും ഇഴ ചേർന്നിരിക്കുന്നു.

SunilSnap Photography
SunilSnap Photography
SunilSnap Photography
SunilSnap Photography
SunilSnap Photography
SunilSnap Photography
SunilSnap Photography
SunilSnap Photography

Be the first to comment

Leave a Reply

Your email address will not be published.


*