എന്റെ ആ ചരിത്രമൊന്നും എന്റെ മക്കൾക്ക് അറിയില്ലായിരുന്നു.. പക്ഷെ !! വെളിപ്പെടുത്തലുമായി ശാന്തി കൃഷ്ണ

1980കളിൽ മലയാളചലച്ചിത്ര വേദിയെ അടക്കി ഭരിച്ചിരുന്ന അഭിനേത്രികളിൽ വളരെ മുൻനിരയിലുള്ള താരമാണ് ശാന്തികൃഷ്ണ.  ഒരുപാട് നല്ല  കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായ താരത്തിന് ഇന്നും ആരാധകർ ആവോളം ആണ്. താൽക്കാലികമായി  സിനിമാലോകം വിട്ടു നിന്നെങ്കിലും ശക്തമായ തിരിച്ചു വരവാണ് താരം നടത്തിയത്.

തന്റെ ചുറുചുറുക്കുള്ള പ്രായത്തിൽ  നായിക കഥാപാത്രമായി അരങ്ങു തകർത്ത താരമാണ് ശാന്തികൃഷ്ണ. രണ്ടാമത്തെ തിരിച്ചു വരവിൽ മോഡേൺ അമ്മയുടെ വേഷം തകർത്ത് അഭിനയിക്കുകയാണ് താരം. തന്റെ മക്കളും ഒത്തുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെക്കുന്ന അഭിമുഖമാണ് ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്.

നടൻ ശ്രീനാഥ് ആണ് താരത്തിന്റെ ആദ്യ ഭർത്താവ്. 1984 ലായിരുന്നു ഇവരുടെ വിവാഹം. ജീവിതത്തിൽ ഒരുമിച്ച് മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് ബോധ്യപ്പെട്ടതോടെ 1995 ഇവർ വേർപിരിയുകയായിരുന്നു. താരം രണ്ടാമത് വിവാഹം കഴിച്ചത് സദാശിവൻ ബാജോരെയാണ്. എന്നാൽ ഈ ബന്ധവും അധികകാലം നീണ്ടു നിന്നില്ല. 18 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇവരും വേർതിരിഞ്ഞു പക്ഷേ ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് മക്കളുണ്ട്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ശാന്തികൃഷ്ണ. ഈ രണ്ടു മക്കളുടെ ജനനത്തിനു ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയായിരുന്നു തിരിച്ചുവരവ്. താനൊരു നടിയാണ് എന്ന വിവരം മക്കൾക്ക്  അറിയില്ല എന്ന രസകരമായ സംഭവം ആണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

മക്കളെ കൂട്ടി പുറത്തു പോകുമ്പോൾ ആളുകൾ സെൽഫി എടുക്കാനും മറ്റും വരുമ്പോൾ മക്കൾ ചോദിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് താൻ സിനിമയിൽ അഭിനയിച്ചിരുന്നു എന്ന് അവരോട് പറയുന്നത് എന്നാണ് താരം പറഞ്ഞത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രമാണ് മക്കൾ പൂർണ്ണമായി കണ്ട എന്റെ ആദ്യ സിനിമ എന്നും താരം പറയുന്നു.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു മോഡേൺ അമ്മ തന്നെയാണ് താനെന്നെ താരം അഭിമുഖത്തിൽ പറയുന്നുണ്ട്. മക്കൾ തന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്ന ഏറ്റവും നല്ല വിമർശകരാണ് എന്നും താരം പറയുന്നുണ്ട്. അവരോടൊപ്പം തിയേറ്ററിൽ പോയാണ് സിനിമ കണ്ടത് എന്നും പോരായ്മകൾ ചൂണ്ടിക്കാട്ടിയതോടൊപ്പം തന്നെ നന്മകളും മക്കൾ രേഖപ്പെടുത്തി എന്നും സന്തോഷപൂർവ്വം താരം പറഞ്ഞു.

shanthi

Be the first to comment

Leave a Reply

Your email address will not be published.


*