കിടിലൻ മേക്ക് ഓവറിൽ സംയുക്ത!! ആരാധകർക്കായ് പുതുവത്സരാശംസകൾ നേർന്ന് താരം..

വെറും നാലു വർഷങ്ങൾ കൊണ്ട് ഒന്നിനൊന്നു മികച്ച ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ അഭിനയം കാഴ്ചവച്ച യുവ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോൻ. 2015 പുറത്തിറങ്ങിയ  പോപ്പ് കോണിലൂടെയാണ് മലയാളി സിനിമാ രംഗത്തേക്ക് താരം കടന്നു വരുന്നത് എങ്കിലും ചുവടുറപ്പിക്കുന്നത് തീവണ്ടിയിലെ കഥാപാത്രത്തിലൂടെയാണ്.

സമൂഹ മാധ്യമങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന താരത്തിന്റെ പുതുവത്സര ദിനത്തിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ  പ്രേക്ഷകർക്കിടയിൽ തരംഗം ആയിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള ടോപ്പിന് ഒപ്പം ജീൻസ് തിരഞ്ഞെടുത്തതു പോലെതന്നെ പശ്ചാത്തലമായി തിരഞ്ഞെടുത്ത ചുവപ്പും ഫോട്ടോഷൂട്ടിന് ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്.

താരം തന്റെ ഫോട്ടോ പങ്കുവെക്കുന്നതിനോടൊപ്പം ലോക പ്രേക്ഷകർക്ക് എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തിൽ ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും പ്രേക്ഷകർക്കും നന്ദി പറയുന്നതിനോടൊപ്പം പ്രേക്ഷകർക്ക് എല്ലാവർക്കും നന്മ വരാനും അനുഗ്രഹിക്കപ്പെടാനും  താരം പ്രാർത്ഥിക്കുവാനും താരം മറന്നിട്ടില്ല.

ആവേശം!  മുന്നിലുള്ള അത്ഭുതകരമായ ദിവസങ്ങൾക്കായി കാത്തിരിക്കുന്നു.  എനിക്കായി സംഭരിച്ചിരിക്കുന്ന എല്ലാത്തിനും തികച്ചും നന്ദിയുള്ളവളാണ്, മാത്രമല്ല ഇത് എല്ലാവരുമായും പങ്കിടാൻ എനിക്ക് കാത്തിരിക്കാനും കഴിയില്ല.  സ്നേഹത്തിനും പിന്തുണയ്ക്കും വളരെയധികം നന്ദി.  നിങ്ങൾക്കെല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു.  നിങ്ങൾ എല്ലാവരും അപാരമായ സന്തോഷത്തോടും നിത്യ സ്നേഹത്തോടും അനുഗ്രഹിക്കപ്പെടട്ടെ. എന്നാണ് താരം ഫോട്ടോക്ക്   ക്യാപ്ഷൻ ആയി കൊടുത്തിരിക്കുന്നത്.

ആഭരണങ്ങൾ ഒന്നുമില്ലാതെയാണ് പുതിയ ഫോട്ടോഷൂട്ട് താരം സംവിധാനിച്ചിരിക്കുന്നത്. താരത്തിന്റെ ഈ സിമ്പിൾസിറ്റിയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. താരത്തിന്റെ വർക്കൗട്ട് വീഡിയോയും പ്രണയം തുറന്നു പറഞ്ഞ അഭിമുഖവും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചിരുന്നു.

മലയാള ഭാഷയ്ക്ക് പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. കളരി, ജൂലി കാട്രിൽ തുടങ്ങി തമിഴിലെ താരത്തിന്റെ അഭിനയവും ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായ തീവണ്ടിയിലെ കഥാപാത്രമാണ് പ്രേക്ഷകപ്രീതി വർദ്ധിപ്പിക്കാൻ താരത്തിനെ സഹായിച്ചത്. ലില്ലി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കാനും താരത്തിനെ ഭാഗ്യം സിദ്ധിച്ചു.

ഉയരെ എന്ന ചിത്രത്തിൽ വളരെ കുറഞ്ഞ സമയത്ത് ആണെങ്കിലും ടോവിനോക്കൊപ്പം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ റോൾ ശ്രദ്ധേയമാണ്. ഒരു യമണ്ടൻ പ്രേമകഥ, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്നവയാണ്.

Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha

Be the first to comment

Leave a Reply

Your email address will not be published.


*