ഹിജാബിനോടുള്ള അമിത പ്രണയം.. സന ഖാനിന്റെ പുതിയ ഫോട്ടോകൾ മുഴുവൻ ഹിജാബോട് കൂടി…

സിനിമാനടിയായി തന്റെ പ്രൗഡിയിൽ നിൽക്കുന്ന സമയത്ത് തന്നെ സിനിമ ഉപേക്ഷിക്കുകയും ഇസ്‌ലാമികമായി ജീവിക്കാൻ തീരുമാനിക്കുകയും ചെയ്ത നടിയാണ് സനാഖാൻ. ഇപ്പോൾ തീർത്തും മത വിശ്വാസിയായി ജീവിക്കുകയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭർത്താവിനോടൊപ്പമുള്ള ഹണിമൂൺ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. കല്യാണസമയത്തും സന്തോഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ പൂർണ്ണമായും ഹിജാബോട്  കൂടിയുള്ളതാണ്. താരത്തിന്റെ ഓരോ ഫോട്ടോകളും ഹിജാബിനോടുള്ള അമിത പ്രണയമാണ് സൂചിപ്പിക്കുന്നത്. 

എല്ലാ കാര്യങ്ങളും തുടങ്ങുമ്പോൾ ദൈവത്തിന്റെ നാമം കൊണ്ട് തുടങ്ങുക, എല്ലാ കാര്യങ്ങളിലും ദൈവത്തെ സ്തുതിക്കുക, ഹിജാബ് ആണ് യഥാർത്ഥ സംരക്ഷണം, ഹലാൽ പ്രണയം ആണ് യഥാർത്ഥ പ്രണയം തുടങ്ങിയ തലക്കെട്ടോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത്.

40 ലക്ഷം ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. പരിപൂർണമായ മതവിശ്വാസത്തോട് കൂടിയുള്ള വസ്ത്രത്തിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ആ വസ്ത്രത്തിന്റെ  അഭിമാനവും സംരക്ഷണവും താരം തുറന്നു പറയുകയും ചെയ്യുന്നുണ്ട്.

മലയാളം ഹിന്ദി തമിഴ് തെലുങ്ക് കന്നഡ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ക്ലൈമാക്സ് എന്ന സിനിമയിൽ ആണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യമായി സന പ്രത്യക്ഷപ്പെടുന്നത് 2005 ൽ പുറത്തിറങ്ങിയ സോണിയ എന്ന ഹിന്ദി സിനിമയിലാണ്.

2019 വരെ താരം സിനിമാലോകത്ത് സജീവമായിരുന്നു. 2019 ൽ അയോഗ്യ എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

മുഫ്തി അനസ് സയ്യദ് എന്നയാളെയാണ് താരം 2020 ൽ കല്യാണം കഴിച്ചത്. ഇപ്പോൾ ഭർത്താവിനോടൊപ്പം സന്തോഷകരമായ ജീവിതം ആണ് താരം നയിച്ചുകൊണ്ടിരിക്കുന്നത്.

sanakhaan
sanakhaan
sanakhaan
sanakhaan
sanakhaan
sanakhaan
sanakhaan
sanakhaan
sanakhaan
sanakhaan

Be the first to comment

Leave a Reply

Your email address will not be published.


*