ചാക്കോച്ചന്റെ നായികയാകാനുള്ള സൗന്ദര്യമൊന്നും നിനക്കില്ല… വിമർശനങ്ങളിൽ തകർന്നുപോയ നിമിഷമായിരുന്നു അത് : നിമിഷ സജയൻ.

തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളികൾക്കിടയിൽ തരംഗമായി മാറിയ നടിയാണ് നിമിഷ സജയൻ. നടി ആവണമെങ്കിൽ പാഷൻ ഡ്രസ്സും, മേക്കപ്പും, ഹോട്ട് ലുക്ക് വേണമെന്നുള്ള ഓർത്തഡോക്സ് ധാരണയെ പൊളിച്ചടക്കിയാണ് നിമിഷ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

ഇതെന്റെ സ്വാഭാവിക സൗന്ദര്യം ആണ് ഞാൻ മേക്കപ്പ് ഇടാറില്ല, എന്ന് താരം ഈ അടുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ താരത്തിന്റെ സൗന്ദര്യത്തെ പറ്റിയുള്ള മറ്റൊരു ചർച്ച സിനിമാലോകത്ത് ഉടലെടുത്തിരിക്കുന്നു.

കുഞ്ചാക്കോ ബോബൻ നായകനായ മാംഗല്യം തന്തുനാനേന എന്ന സിനിമയിൽ നിമിഷ സജയൻ ആയിരുന്നു നായിക. നിമിഷയുടെ മൂന്നാമത്തെ സിനിമയായിരുന്നു. കുഞ്ചാക്കോബൻ ഒപ്പം അഭിനയിക്കാൻ ഉള്ള സൗന്ദര്യം നിമിഷക്കില്ല എന്ന് പലരും വിമർശനവുമായി താരത്തിനെതിരെ വന്നിരുന്നു എന്ന് സിനിമ സംവിധായിക സൗമ്യ സദാനന്ദൻ ആണ് ഈ അടുത്ത് പറയുകയുണ്ടായത്.

വിമർശനങ്ങൾ ആദ്യം നിമിഷയെ തളർത്തിയെങ്കിലും, പിന്നീട് പല മോട്ടിവേഷനിലൂടെ നിമിഷ അതിനെ  മറികടക്കുകയായിരുന്നു. അതിനുവേണ്ടി സച്ചിൻ ടെണ്ടുൽക്കറുടെ കഥ നിമിഷക്ക് പറഞ്ഞു കൊടുത്തതായും സൗമ്യ പറയുന്നു. പിന്നീട് മലയാളത്തിൽ താരമൂല്യമുള്ള നടിയായി മാറുകയായിരുന്നു നിമിഷ.

2017 ലാണ് നിമിഷ അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സുരാജ് നായകനായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയാണ് നിമിഷയിക്ക് അഭിനയ ലോകം തുറന്നുകാട്ടിയത്. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.

ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്ന സിനിമകളിലെ അഭിനയത്തിന് 2018ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നിമിഷയെ തേടിയെത്തി. കൂടാതെ ഒരുപാട് അവാർഡുകളും തന്റെ സിനിമ ജീവിതത്തിൽ നിന്ന് താരം നേടിയിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള സിനിമ തന്നെയാണ് ഈ നേട്ടത്തിനുള്ള കാരണം.

മാർഷൽ ആർട്ടിസ്റ്റ് കൂടിയാണ് നിമിഷ സജയൻ. തായ്‌ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് താരം നേടിയെടുത്തിട്ടുണ്ട്. എട്ടാം ക്ലാസിലാണ് താരം ബ്ലാക്ക്ബെൽറ്റ് നേടിയത്. തായ്‌ക്വോണ്ടോയിൽ ദേശീയതല മത്സരത്തിൽ താരം പങ്കെടുത്തിട്ടുണ്ട്

Be the first to comment

Leave a Reply

Your email address will not be published.


*