അഞ്ചാം ക്ലാസ്സിൽ ചെത്ത് കള്ള് കുടിച്ചിട്ടുണ്ട്.. പിന്നീട് നടന്നത് വെളിപ്പെടുത്തി മിയ ജോർജ്.

മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് മിയ ജോർജ്. തന്റെ അഭിനയ മികവ് കൊണ്ട് തന്നെ ഒരു കൂട്ടം ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

പല ഇന്റർവ്യൂകളിലും താരം പങ്കെടുക്കാറുണ്ട്. ഈ അടുത്ത് താരം റെഡ് എഫ് എം മലയാളത്തിലെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

അഞ്ചാം ക്ലാസ്സിൽ കള്ള് കുടിച്ചിട്ടുണ്ട് എന്ന അനുഭവമാണ് താരം വ്യക്തമാക്കിയത്. അവതാരകന്റെ ചോത്യത്തിന് വളരെ രസകരമായാണ് താരം മറുപടി നൽകിയത്.

ജീവിതത്തിൽ ഉണ്ടായ അനുഭവം താരം വിശദീകരിച്ചത് ഇങ്ങനെയാണ്.

സ്കൂൾ വിട്ട് വന്നപ്പോൾ, വീട്ടിൽ ചെത്തി വെച്ചത് ബാക്കിയുണ്ടായിരുന്നു. നല്ല മധുരം ഉണ്ടായിരുന്നു. ഞാൻ മധുരമുള്ളത് കൊണ്ട് രണ്ട് കപ്പ്‌ കുടിച്ചു. അങ്ങനെ ഉറങ്ങി. പിറ്റേ ദിവസമാണ് എണീറ്റത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ അനുഭവം ഉണ്ടായതെന്ന് താരം തുടർന്ന് പറയുകയും ചെയ്തു.

വീട്ടിൽ മമ്മി വൈൻ ഉണ്ടാകാറുണ്ടെന്നും താരം പറയുന്നുണ്ട്. മിയയുടെ വെളിപ്പെടുത്തൽ കേട്ട് അന്തം വിട്ടിരിക്കുകയാണ് ആരാധക ലോകം. അഞ്ചാം ക്ലാസ്സിൽ കള്ള് കുടിക്കാനൊക്കെ ആർകെങ്കിലും പറ്റുവോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.

മിയ കുറച്ചു മാസങ്ങൾക് മുമ്പ് അശ്വിൻ ഫിലിപ്പോസ് എന്നയാളെ വിവാഹം കഴിച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കല്യാണ ഫോട്ടോകൾ ആരാധകർക്കു വേണ്ടി താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു.

മലയാളത്തിനു പുറമെ തമിഴിലും സജീവമാണ് താരം. ഒരു സ്മാൾ ഫാമിലി എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക് കടന്ന് വരുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു.

Miya
Miya
Miya
Miya
Miya
Miya

Be the first to comment

Leave a Reply

Your email address will not be published.


*