ഒന്ന് വീണാലെന്താ !! ഫോട്ടോസ് പൊളി 💥 ഹണി റോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ..

എന്തെങ്കിലും കാര്യമായി ചെയ്യുമ്പോൾ അമളികൾ സംഭവിച്ചു സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരുപാട് സംഭവങ്ങൾ നടക്കാറുണ്ട്. ഫാഷൻ ഷോകളിലെ റാംപ് വോക്കിലെ വീഴ്ച, നടക്കുമ്പോൾ തെന്നി വീഴുക, ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിൽ ആവുക തുടങ്ങിയ കാര്യങ്ങൾ സെലിബ്രിറ്റികളിൽ നിന്ന് സംഭവിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഇത് പോലെയുള്ള ഒരു വീഴ്ച മലയാളത്തിന്റെ പ്രിയ നടി ഹണി റോസിന് സംഭവിച്ചിരിക്കുകയാണ്. ഒരു മോഡൽ ഫോട്ടോ ഷൂട്ട്ന്റെ ചിത്രീകരണവേളയിൽ കാല് തെറ്റി വെള്ളത്തിന് വീഴാൻ പോയതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഫാഷൻ ഫോട്ടോഗ്രാഫറായ ആഘോഷ് വൈഷ്ണവം എന്നയാളുടെ പുതിയ കൺസെപ്റ്റ് ഫോട്ടോഷൂട്ടിന് ഹണി റോസ് ആയിരുന്നു മോഡൽ. പുഴക്കരയിൽ പാറക്കെട്ടുകൾക്ക് നടുവിൽ ആയിരുന്നു ഫോട്ടോഷൂട്ട് ലൊക്കേഷൻ തെരഞ്ഞെടുത്തിരുന്നത്.

ഫോട്ടോഗ്രാഫറുടെ കൃത്യമായ വ്യൂവിനു വേണ്ടി പാറക്കെട്ടുകളിലൂടെ മുമ്പോട്ട് മെല്ലെ നടക്കുകയായിരുന്ന ഹണി റോസ് പെട്ടെന്ന് തെന്നി വീഴുകയായിരുന്നു. വെള്ളത്തിൽ വീഴും എന്ന മട്ടിലായിരുന്നു, പക്ഷേ സഹപ്രവർത്തകർ താരത്തെ പിടിക്കുകയായിരുന്നു.

ഒരാൾ മുമ്പോട്ട് നടന്ന് പിടിച്ചു കൊടുക്ക്, പാറയിൽ ചവിട്ടരുത് തെന്നിവീഴും എന്നിങ്ങനെ ഫോട്ടോഗ്രാഫർ നിരന്തരമായി പറയുന്നുണ്ട്. പക്ഷേ ഹണിറോസ് ഒറ്റയ്ക്ക് മുന്നിൽ നടക്കുകയായിരുന്നു. പെട്ടെന്ന് താരത്തിന്റെ കാല് വഴുതുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകൾ നിറഞ്ഞു കവിയുകയാണ്. ഹണി റോസ് തന്നെ ഒരുപാട് ഫോട്ടോഷൂട്ടുകൾ ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫോട്ടോഷൂട്ടിന് ഇടയിൽ ഹണി റോസിന് സംഭവിച്ചത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മറ്റുള്ളവർ ഫോട്ടോഷൂട്ട് നടത്തുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കും എന്നാണ് തോന്നുന്നത്.

മലയാളത്തിലെ തിരക്കുള്ള നടിമാരിലൊരാളാണ് ഹണിറോസ്. മലയാളത്തിനു പുറമേ കന്നഡ തമിഴ് തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി മോഹൻലാൽ ജയറാം ദിലീപ് തുടങ്ങിയ പ്രമുഖ നടൻ മാരോടൊപ്പം അഭിനയിച്ച നടിയാണ് ഹണി റോസ്.

2005 ൽ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. താരത്തിന്റെ അവസാനം പുറത്തിറങ്ങിയ രണ്ട് സിനിമകളും മോഹൻലാലിനോടൊപ്പം ആണ്. ബിഗ്ബ്രദർ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച സിനിമ.

honey rose
honey rose
honey rose
honey rose
honey rose
honey rose
honey rose
honey rose

Be the first to comment

Leave a Reply

Your email address will not be published.


*