ആ ഹോട്ട് രംഗത്തിലുള്ളത് ഞാനല്ല; സിനിമ എന്നാല്‍ എന്തോ വലിയ തെറ്റാണെന്നാണ് ചിലരുടെ വിചാരമെന്ന് നൂറിന്‍ ഷെരീഫ്.

മലയാളികൾക്കിടയിൽ പെട്ടന്ന് തരംഗമായി മാറിയ നടിയാണ് നൂറിൻ ശരീഫ്. ഒരു അടാർ ലവ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. തന്റെ അഭിനയം കൊണ്ടും, സൗന്ദര്യം കൊണ്ട് മലയാളി യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പല ഇന്റർവ്യൂകളിലും താരം പങ്കെടുക്കാറുണ്ട്. ഈ അടുത്ത് കേരള കൗമുദി ക്ക് നൽകിയ അഭിമുഖത്തിലെ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

നൂറിൻ അഭിനയിച്ച തെലുങ്കു സിനിമയുടെ ടീസർ ഈ അടുത്ത് പുറത്തിറങ്ങിയിരുന്നു. അതിൽ ഹോട് ലൂക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് നൂറിൻ ആണെന്ന് പ്രചരിച്ചിരുന്നു. പക്ഷെ അത് ഞാനല്ല എന്ന് ആഭിമുഖത്തിൽ താരം പറയുന്നുണ്ട്. ഞാനാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് താരം വെളിപ്പെടുത്തി.

ആ അഭിമുഖത്തിൽ ഒരുപാട് വിഷയങ്ങൾ താരം മനസ്സ് തുറന്ന് പറയുന്നുണ്ട്. തന്റെ സിനിമ ലോകത്തേക്കുള്ള കടന്ന് വരവിൽ ഒരുപാട് പേര് കുടുംബത്തിൽ നിന്ന് തന്നെ വിമര്ശിച്ചുരുന്നു. പക്ഷെ അവരിപ്പോൾ നൂറിന്റെ കുടുംബം എന്ന് അഭിമാനത്തോടെ പറയുന്നുണ്ട്. അത് കേൾക്കുമ്പോൾ എനിക്ക് സന്തോഷമാണ്.

ഡാൻസ് ആണ്, എന്നെ സിനിമ ലോകത്തേക്ക് അടുപ്പിച്ചതെന്നും താരം പറയുന്നുണ്ട്. ഡാൻസിനോട് പ്രത്യേക തലപര്യമാണ് താരത്തിന്. പല സ്റ്റേജ് പരിപാടികളിൽ ഡാൻസ് ചെയുന്ന നൂറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പല തവണ പ്രചരിച്ചിട്ടുണ്ട്.

മോഡൽ രംഗത്ത് സജീവമായതോടെയാണ്, സിനിമ ലോകം താരത്തെ തേടിയെത്തിയത്. മിസ്സ്‌ കേരള പട്ടം നേടിയ താരം, പിന്നീട് അഭിനയ ജീവിതം ആരംഭിക്കുകയായിരുന്നു. ഒമർ ലുലുവിന്റെ അടാർ ലവ്, ചങ്ക്സ് എന്നീ സിനിമകളിൽ പ്രധാന വേഷത്തിൽ താരം തിളങ്ങിട്ടുണ്ട്.

Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin

Be the first to comment

Leave a Reply

Your email address will not be published.


*