ഫിസിക്സ് പഠിച്ചതിന്റെ ഏറ്റവും വലിയ ഗുണം, ദൈവമില്ലെന്ന് തിരിച്ചറിയാൻ പറ്റി എന്നുള്ളതാണ് : ശ്രീലക്ഷ്മി അറയ്ക്കൽ.

സോഷ്യൽ മീഡിയയിൽ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പച്ചക്ക് തുറന്നു പറയുന്നതിൽ ഒരുപക്ഷേ കേരളത്തിൽ മറ്റു എല്ലാവരെക്കാളും മുൻപന്തിയിൽ ആയിരിക്കും ശ്രീലക്ഷ്മി അറയ്ക്കൽ.

ഒരു സമയത്ത് ശ്രീലക്ഷ്മിയുടെ ചില ഫേസ്ബുക്ക് കുറിപ്പുകൾ സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയിരുന്നു. ഒരു സ്ത്രീക്ക് ഇങ്ങനെയും തുറന്നു കാര്യങ്ങൾ എഴുതാൻ പറ്റുമോ എന്നാണ് അന്ന് പലരും ചോദിച്ചത്. പക്ഷേ അവിടം കൊണ്ട് അവസാനിപ്പിക്കുകയായിരുന്നില്ല ശ്രീലക്ഷ്മി.

സമൂഹത്തിൽ സ്വാഭാവികമായി നടക്കുന്ന അനാചാരങ്ങൾക്കെതിരെ, സ്ത്രീ ശബ്ദമായി എന്നും ശ്രീലക്ഷ്മി നിൽക്കുന്നു. പ്രതികരിക്കേണ്ട വിഷയങ്ങളെ പ്രതികരിക്കേണ്ട സമയത്ത് കൃത്യമായി പ്രതികരിക്കുക എന്നുള്ളത് തന്നെയാണ് ശ്രീലക്ഷ്മിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നത്.

ഇപ്പോൾ പുതിയ പ്രസ്താവനയുമായി വന്നിരിക്കുകയാണ് ശ്രീലക്ഷ്മി. ജീവിതത്തിൽ ഫിസിക്സ് പഠിച്ചതിന്റെ ഗുണം, ദൈവം ഇല്ല എന്ന് തിരിച്ചറിയാൻ പറ്റി എന്നുള്ളതാണെന്ന് താരം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പറഞ്ഞിരിക്കുകയാണ്.

ശ്രീലക്ഷ്മിയുടെ കുറിപ്പിന്റെ ചുരുക്കരൂപം ഇങ്ങനെ
ഞാൻ ഫിസിക്സ് പഠിച്ചത് കോളേജിൽ ലക്ച്ചർ ആവാനോ, നല്ല ജോലി നേടാനോ തുടങ്ങിയ തെറ്റായ ധാരണ എല്ലാവർക്കുമുണ്ട്. ശരിക്കും പ്ലസ് ടു വിൽ ഏറ്റവും കുറവ് മാർക്ക് എനിക്ക് ഫിസിക്സിൽ ആയിരുന്നു. പക്ഷേ ഫിസിക്സ് നോടുള്ള അമിതമായ താല്പര്യമാണ് അതെന്നെ അടുപ്പിച്ചത്.

പിന്നെ ഫിസിക്സ് കൊണ്ടുള്ള എനിക്ക് ഏറ്റവും വലിയ ഗുണം ഉണ്ടായത്, ദൈവം എന്നൊരു സങ്കല്പം ഇല്ല എന്ന് തിരിച്ചറിഞ്ഞതാണ്. പഠിപ്പിക്കാനുള്ള ക്വാളിറ്റി ഇല്ലാത്തതുകൊണ്ടാണ് ബിഎഡ് നേടിയത്. അല്ലാതെ സർക്കാർ ജോലി നേടാം എന്ന ഉദ്ദേശത്തോടുകൂടി അല്ല.

എനിക്ക് എന്ത് പഠിക്കണം തോന്നുന്നുവോ, അത് ഞാൻ പഠിക്കാൻ ശ്രമിക്കും. പൈസ വേണം അതുകൊണ്ട് ജോലി വേണം. അല്ലാതെ പൈസ പൈസ എന്ന പിന്നാലെനടക്കാനല്ല.

ഒരു ടീച്ചർ ആയാൽ നല്ലപിള്ള ചമയണം, തെറിവിളിക്കരുത്, മാന്യമായി വസ്ത്രം ധരിക്കണം, റ്റാറ്റൂ അടിക്കരുത് തുടങ്ങിയ ചിന്താഗതിയോടെ ഒന്നും എനിക്ക് താല്പര്യമില്ല
എന്നായിരുന്നു താരത്തിന് പോസ്റ്റിന്റെ ചുരുക്കരൂപം

Be the first to comment

Leave a Reply

Your email address will not be published.


*