ബിക്കിനി ഷൂട്ട്‌ എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാൻ വെയിറ്റ് ചെയ്യുകയാണ് : അനാർക്കലി

പലകാരണങ്ങളാലും മലയാളികൾക്കിടയിൽ സുപരിചിതയായ നടിയാണ് അനാർക്കലി മരയ്ക്കാർ. ട്രോളുകളിലൂടെ ആണ് താനും കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. പല ട്രോളൻമാരുടെ ട്രോളിന് താരം ഇരയായിട്ടുണ്ട്.

തന്റെ നിലപാടുകളോട് ഉറച്ച് നിൽക്കുന്ന വ്യക്തിയാണ് അനാർക്കലി. ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് ഏത് വേദിയിലും തുറന്നുപറയാൻ താരം തയ്യാറാകാറുണ്ട്. പല ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുമായി സംവദിക്കാൻ ലൈവിൽ വരാറുണ്ട്. ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകുകയും താരം ചെയ്യുന്നുണ്ട്. ആരാധകരുടെ വളഞ്ഞ രീതിയിലുള്ള ചോദ്യത്തിന് സ്ട്രൈറ്റ് ഫോർവേഡ് ആയാണ് താരം മറുപടി നൽകാറുള്ളത്.

ഒരു ലൈവിൽ താരത്തോട്, ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരാൾ ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്.
ബിക്കിനി ഷൂട്ട്‌ എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാൻ വെയിറ്റ് ചെയ്യുകയാണ്” എന്നായിരുന്നു താരത്തിന്റെ മറുപടി.

ഫോട്ടോഷൂട്ട് കളിൽ സ്ഥിരമായി പങ്കെടുക്കുന്ന താരമാണ് അനാർക്കലി. കേരളം മൊത്തം തരംഗം സൃഷ്ടിച്ച #wehavelegs ക്യാമ്പയിൻ ന്റെ ഭാഗം കൂടിയായിരുന്ന താരം. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്നുണ്ട്.

താരത്തിന്റെ ഗ്ലാമറസ് വേഷത്തിലുള്ള പല ഫോട്ടോകളും സദാചാരവാദികളുടെ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഹോട് ആൻഡ് ബോർഡ് ലുക്കിലാണ് താരത്തിന്റെ അധിക ഫോട്ടോകളും പുറത്ത് വരാറുള്ളത്. അതുകൊണ്ടുതന്നെ സദാചാര വിമർശനങ്ങൾ കൂടുതലും കമന്റുകൾ ആയി വരുന്നുണ്ട്.

2016 ൽ ആനന്ദം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് കൂടുതൽ സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ആനന്ദം, വിമാനം, മന്ദാരം, ഉയരെ, മാർക്കോണി മത്തായി എന്നിവയാണ് ഇതുവരെ പുറത്തിറങ്ങിയ സിനിമകൾ. അനാർക്കലിയുടെ അച്ഛനൊരു ഫോട്ടോഗ്രാഫറാണ്. ചേച്ചി ലക്ഷ്മി മരയ്ക്കാർ ചൈൽഡ് ആർട്ടിസ്റ്റ് ആയി സിനിമയിൽ വേഷമിട്ടിട്ടുണ്ട്.

Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali

Be the first to comment

Leave a Reply

Your email address will not be published.


*