ചെരുപ്പുകൾ വൃത്തിയാക്കുന്ന കങ്കണ 🙄 സത്യാവസ്ഥ അറിഞ്ഞപ്പോൾ ഞെട്ടി ആരാധകർ

പുതുവർഷത്തിന്റെ മുന്നോടിയായി വീട് വൃത്തിയാക്കുന്നതിനിടയിൽ പകർത്തിയ കങ്കണയുടെ ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. താരത്തിന്റെ വസ്ത്രങ്ങളും ബാഗും മറ്റും ഈ ഫോട്ടോയിൽ കാണുന്നുണ്ട്. പക്ഷേ പ്രേക്ഷകരുടെ കണ്ണുടക്കിയത് ചെരുപ്പിന്റെ വലിയ ശേഖരത്തിൽ ആണെന്ന് മാത്രം.

നിലത്തിരുന്ന് ചെരുപ്പുകൾ തുടച്ചു വൃത്തിയാക്കുന്ന കങ്കണയെയും ചിത്രത്തിൽ കാണുന്നുണ്ട്. വീട്ടിൽ എത്തിയത് മുതൽ വൃത്തിയാക്കുന്ന ജോലിയിലാണ് എന്നും എല്ലാം കഴിഞ്ഞതിനു ശേഷം 2021 ലേക്ക് ഒരു രാജ്ഞിയെ പോലെ പ്രവേശിക്കും എന്നും താരം ചിത്രത്തിന് താഴെ കമന്റ് ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു. ഒരുപാട് പേരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. വളരെ രസകരമായ രൂപത്തിലാണ് കമന്റുകൾ കടന്നു പോകുന്നത്. ഇത്ര വലിയ ഒരു ചെരുപ്പിന് ശേഖരം കണ്ടു ചെരുപ്പ് കടയാണോ എന്ന് അത്ഭുതത്തോടെ കമന്റ് ചെയ്തവർ കൂട്ടത്തിലുണ്ട്.

ചെരുപ്പുകൾക്ക് എല്ലാംകൂടി എത്ര രൂപ കൊടുത്തു കാണും എന്ന് സാമ്പത്തികമായ സംശയമുന്നയിച്ചവരും പ്രേക്ഷകരിൽ ഉണ്ട്. ബോളിവുഡ് താരങ്ങൾക്ക് ഇത്രത്തോളം ആഭരണങ്ങളും മറ്റും ആക്സസറീസും ഇല്ലെങ്കിൽ ആണ് അത്ഭുതപ്പെടേണ്ടതുള്ളൂ എന്ന കമന്റ് ചെയ്തവരും കുറവല്ല.

2021 ലേക്ക് ഒരു രാജ്ഞിയായി പ്രവേശിക്കും എന്നാണ് താരം ക്യാപ്ഷൻ നൽകിയിരുന്നത്. എന്നാൽ താങ്കൾ എപ്പോഴും ഒരു രാജ്ഞി തന്നെയാണ് എന്ന് ഒരുപാട് ആരാധകർ കമന്റ് ചെയ്തിരിക്കുന്നു. താരത്തോട് ഒരുപാടുപേർ കമന്റ്ലൂടെ സ്നേഹം അറിയിക്കുകയും പുതുവത്സര ആശംസകൾ നേരുകയും ചെയ്തിരുന്നു ചെയ്തിട്ടുണ്ട്.

Kangana
Kangana
Kangana
Kangana
Kangana

Be the first to comment

Leave a Reply

Your email address will not be published.


*