അഹാനയെ കാണണം എന്ന ആഗ്രഹത്തിലാണ് മതിൽ ചാടിയത് എന്ന് യുവാവ് അഹാനയെ വിവാഹം ചെയ്യാനും ആഗ്രഹം

യുവ  ചലചിത്രതാരം അഹാന  കൃഷ്ണയുടെ വീട് അതിക്രമിച്ച് മതിൽ ചാടി കടന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ശാസ്തമംഗലത്തെ താരത്തിന്റെ വീട്ടിലേക്കാണ് മലപ്പുറം സ്വദേശിയായ യുവാവ് അതിക്രമിച്ചു കയറിയിരിക്കുന്നത്. രാത്രി 9 മണിക്ക് ശേഷമായിരുന്നു സംഭവം.  അഹാനയുടെ പിതാവ് കൃഷ്ണകുമാർ തന്നെയാണ് ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത്.

പൂട്ടിയ  ഗേറ്റിന് സമീപത്ത് നിൽക്കുകയായിരുന്നു യുവാവ്. പിന്നീടാണ് ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും അകത്തു കയറുകയും ചെയ്തത്.  കൃഷ്ണകുമാറിന് ഈ ദൃശ്യങ്ങൾ എല്ലാം വീഡിയോയിൽ പകർത്താൻ സാധിച്ചത് കൊണ്ടാണ് പ്രതിയെ പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ യുവാവ് തന്റെ പേര് ശ്രീജിത്ത് എന്നാണ് പറഞ്ഞത്. പക്ഷേ കൂടുതൽ ചോദ്യം ചെയ്തപ്പോൾ മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ഫൈസൽ  അക്ബറാണ് യുവാവ് എന്ന് മനസ്സിലാക്കുകയാണ് ചെയ്തത്. രാത്രി 9 മണിക്ക് ശേഷമാണ് അഹാന കൃഷ്ണയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറിയത്.

ചാവി എടുക്കുന്നില്ല എന്ന യുവാവ് മുകളിൽ നിന്ന് വീഡിയോ പകർത്തുന്ന കൃഷ്ണ കുമാറിനോട് ഉറക്കെ വിളിച്ചു ചോദിക്കുന്നതായി വീഡിയോയിൽ  കേൾക്കുന്നുണ്ട്. അതുപോലെതന്നെ കൃഷ്ണകുമാർ വളരെ സൗമ്യനായി എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ  യുവാവ് അതിനൊന്നും മറുപടി പറയാൻ ഒരുക്കമല്ലായിരുന്നു. അങ്ങനെയാണ് മതിൽ എടുത്തു ചാടുന്നത്.

അഹാന കൃഷ്ണ കൊവിഡ് ബാധിച്ച് ഒരു സ്വകാര്യ ഹോട്ടലിൽ ക്വാറന്റീനിലാണ്. താരം ആ സമയത്ത് വീട്ടിൽ ഇല്ലായിരുന്നു. സഹോദരിമാരായ ഇഷാനിയും, ദിയയും ബാംഗ്ലൂർ ട്രിപ്പ് കഴിഞ്ഞ് മടങ്ങി എത്തിയതിനു ശേഷമാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. കുറച്ചു മുൻപ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും മകൾ ഹൻസികയും വീട്ടിൽ ഇല്ലായിരുന്നു. ന്യൂ ഇയർ ട്രിപ്പ്ലായിരുന്നു അവരും.

അഹാന കൃഷ്ണയെ വിവാഹം കഴിക്കണമെന്ന ആവശ്യപ്രകാരം ആണ് യുവാവ് മതിലുചാടി അകത്തു കയറിയത് എന്നാണ് പോലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. ഇക്കാര്യം ഇപ്പോൾ അഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പ്രേക്ഷകരുമായി സംവദിച്ചത്. വളരെ പേടിപ്പെടുത്തുന്ന സംഭവമാണ് ആയിരുന്നു ഇത് എന്ന് തന്നെയാണ് താരം ഇക്കാര്യത്തെ ഓർമ്മിക്കുന്നത്.

ഗേറ്റ് തുറക്കില്ല എന്ന് പറഞ്ഞപ്പോൾ മതിൽ ചാടി കടന്നതിൽ നിനു വ്യക്തമാകുന്നത് നല്ല കാര്യത്തിന് അല്ല വന്നത് എന്ന് തന്നെയാണ്. മറ്റെന്തെങ്കിലും ദുരുദ്ദേശം ഉണ്ടാകുമെന്നാണ് താരം പറയുന്നത്. വരാന്തയിൽ കയറി ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ വെച്ചിരുന്നു എന്നും താരം പറയുന്നുണ്ട്. വിളിച്ചു 15 മിനിറ്റിനകം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായിച്ച പോലീസിനോട് നന്ദിയും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇളയ സഹോദരി ഹൻസികയുടെ ഉചിതമായ ഇടപെടൽ വളരെയധികം അഭിമാനപൂർവ്വം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം ഓർക്കുന്നുണ്ട്. അയാൾ ഗേറ്റ് ചാടി ഉള്ളിലേക്ക് പ്രവേശിക്കുന്നത് കണ്ട ഉടനെ ഫസ്റ്റ് ഫ്ലോറിൽ നിന്നും താഴേക്ക് ഓടി വന്ന് വാതിൽ ലോക്ക് ചെയ്തത് ഇളയ സഹോദരി ഹൻസിക ആയിരുന്നു. അവളുടെ വിവേക പൂർണ്ണമായ ഇടപെടൽ കുടുംബത്തെ രക്ഷിച്ചു എന്ന് തന്നെയാണ് അഹാനയുടെ അഭിപ്രായം.

ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നവരോട് എല്ലാം സ്നേഹവും നന്ദിയും താരം പ്രകടിപ്പിക്കുന്നു. തന്റെ മത രാഷ്ട്രീയ അഭിപ്രായങ്ങൾ മുൻനിർത്തി ഈ വിഷയത്തെ വളച്ചൊടിക്കരുത് എന്ന താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്. വീട്ടുകാർക്ക് എല്ലാവർക്കും ഈ വിഷയത്തിൽ പേടി തോന്നിയിട്ടുണ്ട് എന്നും സിനിമയിൽ സംഭവിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ സംഭവിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല എന്നും താരം പറയുന്നു.

Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana

Be the first to comment

Leave a Reply

Your email address will not be published.


*