ഒരു രാത്രിയ്ക്ക് എത്രയാണ് റേറ്റ് ; നടിയോടുള്ള ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടി കൊടുത്ത് നീലിമ റാണി.

നടിമാർക്ക് നേരെയുള്ള സൈബർ ആക്രമണം ഇപ്പോൾ സർവ്വ സാധാരണയായി മാറിയിരിക്കുകയാണ്. സീരിയൽ നടിമാരിൽ തുടങ്ങി പ്രമുഖ നടിമാർ വരെ സൈബർ ആക്രമണത്തിന് ഇരയാകുന്നുണ്ട്.

തങ്ങളുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുമ്പോഴാണ്, സദാചാര ആങ്ങളമാരുടെയും അമ്മായിമാരുടെയും സൈബർ ആക്രമണം നടിമാർ നേരിടേണ്ടിവരുന്നത്. വായിക്കാൻ പോലും അറപ്പുളവാക്കുന്ന കമന്റുകൾ ആണ് ചില പേര് രേഖപ്പെടുത്തുക.

ഇത്തരത്തിലുള്ള പുതിയ അനുഭവം നേരിട്ടിരിക്കുകയാണ് പ്രിയനടി നീലിമ റാണി. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം പല സമയങ്ങളിലും ലൈവിൽ വരാറുണ്ട്. ലൈവിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകാറുമുണ്ട്. ഈയടുത്ത് ലൈവിൽ ഒരാൾ താരത്തോട് ചോദിച്ച ചോദ്യമാണ് വൈറലായിരിക്കുന്നത്.

ഒരു രാത്രിക്ക് എത്രയാണ് റേറ്റ്? എന്ന ഒരാളുടെ ചോദ്യത്തിന്, താരം നൽകിയ മറുപടിക്ക്, സോഷ്യൽ മീഡിയ കയ്യടിച്ചിരിക്കുകയാണ്.

താരം നൽകിയ മറുപടി ഇങ്ങനെയാണ്..
” നിങ്ങളിൽ നിന്ന് അൽപമെങ്കിലും മാന്യത ഞാൻ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അശ്ലീലമായ മനസ്സ് ആക്രമികൾക്കാണ് ഉണ്ടാവുക. നിങ്ങൾ എത്രയും പെട്ടെന്ന് ഒരു മനശാസ്ത്ര വിദഗ്ദ്ധനെ കാണുകയാണ് നല്ലത്. എന്ന ചുട്ട മറുപടിയാണ് താരം നൽകിയത്.

തമിഴ് സിനിമാ സീരിയൽ രംഗത്ത് സജീവമാണ് നീലിമ. നെഗറ്റീവ് വേഷങ്ങളിലാണ് താരം കൂടുതൽ തിളങ്ങി നിൽക്കുന്നത്. സീരിയൽ പ്രൊഡ്യൂസറും കൂടിയാണ് താരം. തേവർ മകൻ എന്ന സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ആദ്യത്തെ നാലു സിനിമകളിലും ചൈൽഡ് ആർട്ടിസ്റ്റ് ആയിരുന്നു താരം.

Neelima
Neelima
Neelima
Neelima
Neelima
Neelima
Neelima
Neelima
Neelima
Neelima

Be the first to comment

Leave a Reply

Your email address will not be published.


*