“ഇത് നമ്മുടെ ആയിഷ തന്നെയാണോ” തലയിൽ കൈ വെച്ച് ആരാധകർ !! തട്ടത്തിൻ മറയത്തിലെ ആയ്ഷയുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ മൊഞ്ചത്തി ആയിഷയെ ചലച്ചിത്ര പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ഇഷാ തൽവാറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അത് എന്ന് വ്യക്തമായി പറയാം. സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമാകാൻ ഇഷാ തൽവാറിന് സാധിച്ചിട്ടുണ്ട്.

രണ്ടായിരത്തിൽ ഒരു ഹിന്ദി സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സിനിമ രംഗത്തേക്ക് താരം കടന്നുവരുന്നത്. മോഡലിംഗ് രംഗത്തെ താരം സജീവമായിരുന്നു. നല്ലൊരു വേഷത്തിലൂടെ മാത്രമേ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തുമെന്ന് തീരുമാനത്തിന് പുറത്താണ് തട്ടത്തിൻ മറയത്തെ തിരഞ്ഞെടുക്കുന്നത്.

മുംബൈയിൽ ജനിച്ചു വളർന്ന ഇശാ തൽവാറിന് മലയാളം അല്പം ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു മാസത്തോളം നീണ്ടുനിന്ന മലയാള ഭാഷാ പരിശീലനത്തിലും വോയിസ് ടെക്നിക്കുകളും എല്ലാം ശേഷമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ ആയിഷ എന്ന കഥാപാത്രത്തിന് താരം ജീവൻ നൽകിയത്.

തട്ടത്തിൻ മറയത്ത് എന്ന സിനിമക്ക് ശേഷം മലയാളത്തിൽ ഒരുപാട് വേഷങ്ങൾ അഭിനയിച്ചു. ബാല്യകാല സഖി, ഭാസ്കർ ദി റാസ്കൽ, ബാംഗ്ലൂർ ഡേയ്സ്, ഉത്സാഹ കമ്മിറ്റി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകൾ വൈറൽ ആകാറുണ്ട്.

പയ്യന്നൂർ കോളേജിലെ വരാന്തയിലൂടെ നടന്ന് തട്ടമിട്ട മൊഞ്ചുള്ള പെണ്ണ് തന്നെയാണോ ഇത് എന്നാണ് ആ പ്രേക്ഷകർക്ക് എല്ലാവർക്കും അറിയേണ്ടത് അത്രത്തോളം വലിയ ഒരു മാറ്റമാണ് ഫോട്ടോഷൂട്ട് ലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത് എന്ന് ചുരുക്കം. അതീവ ഗ്ലാമറസ് ലുക്കിലാണ് ഫോട്ടോഷൂട്ടുകൾ.

Isha
Isha
Isha
Isha
Isha
Isha
Isha
Isha

Be the first to comment

Leave a Reply

Your email address will not be published.


*