കിടിലൻ മേക്കോവറിൽ പ്രിയ ഗായിക രഞ്ജിനി ജോസ് : ഫോട്ടോഷൂട്ട് വൈറൽ

മലയാള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള ശബ്ദത്തിനുടമയാണ് രഞ്ജിനി ജോസ്. വളരെ ചെറുപ്പത്തിൽ തന്നെ മലയാള സിനിമയിൽ പാടാൻ അവസരം ലഭിക്കുകയും പാടിയ പാട്ടുകൾ എല്ലാം വലിയ വിജയങ്ങൾ കൊയ്യുകയും ചെയ്ത താരമാണ് രഞ്ജിനി. ഒരുപാട് ആരാധകരുള്ള  ഗായികയാണ് രഞ്ജിനി ജോസ്.

മലയാളം,  തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഒരുപാട് ഭാഷകളിൽ തന്റെ ഗാനാലാപനം കൊണ്ട് ഒരുപാട് പ്രേക്ഷകരെ നേടിയെടുത്ത താരമാണ് രഞ്ജിനി ജോസ്. പാട്ടുകളെ ജീവനു തുല്യം സ്നേഹമാണ് രഞ്ജിനിക്ക്. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് താരത്തിനുണ്ട് ഏക എന്നാണ് ഇതിന് പേര്.

ഗാനാലാപനം മാത്രമല്ലാ താരത്തിന്റെ  മേഖല. സിനിമ അഭിനയരംഗത്ത്  തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ റെഡ് ചില്ലീസ് ലൂടെ താരം അഭിനയ രംഗത്തും ഒരുപാട് ആരാധകരെ നേടി. കിം ഫിഷ് ചിത്രത്തിന്റെ  തീം സോങ് ഈയടുത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തീം സോങ് ഈണം പകർന്ന പാടിയതും ഒരുക്കിയതും രഞ്ജിനി ജോസ് ആയിരുന്നു.

സംഗീതത്തോട് വളരെ അഭിനിവേഷം ഉള്ള താരമാണ് രഞ്ജിനി ജോസ്. മെഡിസിനു സീറ്റ് കിട്ടിയത് വേണ്ടെന്നു വെച്ച് സംഗീതത്തോടുള്ള അടുപ്പവും അടങ്ങാത്ത ആഗ്രഹം കൊണ്ടും ആണ് എന്ന്  താരം ഒരിക്കൽ പറഞ്ഞിട്ടുണ്ട്.  ആഗ്രഹം പോലെ തന്നെ പാടുന്ന പാട്ടുകൾ എല്ലാം വലിയ വിജയങ്ങൾ  ആവുകയും ചെയ്യുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ താരം സജീവമാണ്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും നിമിഷങ്ങൾക്കകം വൈറൽ  ആകാറുണ്ട്. ഇപ്പോൾ താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. രഞ്ജിനി കളർ ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ പക്ഷം.

Ranjini
Ranjini
Ranjini
Ranjini
Ranjini
Ranjini
Ranjini
Ranjini
Ranjini
Ranjini

Be the first to comment

Leave a Reply

Your email address will not be published.


*