ഹോട്ട് ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് “ഓർഡിനറി” നായിക ശ്രിത ശിവദാസ്

ഓർഡിനറി എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തെ മലയാളി ചലച്ചിത്ര പ്രേക്ഷകർക്ക്  പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. തന്മയത്വം ഉള്ള അഭിനയ വൈഭവം കൊണ്ട് ശ്രിത ശിവദാസ് മലയാള ചലച്ചിത്ര പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയത്  ചുരുക്കം ചില കഥാപാത്രങ്ങളിലൂടെയാണ്. ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന അരങ്ങേറ്റ ചിത്രത്തിലൂടെ  തന്നെ ഇപ്പോഴും അറിയപ്പെടുന്നു എന്നത് അഭിനയ മികവ് തന്നെ.

ചലച്ചിത്ര രംഗത്തേക്ക് വരുന്നതിന് മുമ്പ് ശ്രിത  ശിവദാസ് തന്റെ കഴിവുകളെ പുറത്ത് പ്രകടിപ്പിച്ചിരുന്നു. ടെലിവിഷൻ ചാനലായ കൈരളിയിൽ താരോത്സവം 2010, ഡ്യൂ ഡ്രോപ്സ് എന്നീ പരിപാടികളിൽ  അവതാരകയായിരുന്നു. അതുകൊണ്ടു തന്നെ സിനിമാ രംഗത്തേക്ക് വരുന്നതിനു മുമ്പ് തന്നെ ശ്രിത ശിവദാസിന്  ഒരുപാട് ആരാധകരുണ്ടായിരുന്നു. തനിമയുള്ള ശൈലിയാണ് താരത്തിന്റെ ഹൈലൈറ്റ്.

2010 മുതൽ തന്നെ മീഡിയ രംഗങ്ങളിൽ താരം സജീവമായിരുന്നു എങ്കിലും  ആദ്യ  ചിത്രം പുറത്തുവന്നത് 2012-ലാണ്.  കുഞ്ചാക്കോ ബോബൻ ബിജു മേനോൻ തുടങ്ങിയ ഒരുപാട് താരനിരകൾ ഉണ്ടായിരുന്ന സിനിമയായിരുന്നു ഓർഡിനറി. കഥാപാത്രവുമായി ഇഴുകി ചേർന്നഭിനയിച്ച കല്യാണി എന്ന വേഷം ഇപ്പോഴും ജനമനസ്സുകളിൽ ഉണ്ട്.

സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലെ പാർവതി എന്ന കഥാപാത്രവും 10 30 AM  ലോക്കൽ കോൾ എന്ന ചിത്രത്തിലെ നിമ്മി എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു. സിനിമാ അഭിനയ രംഗത്ത് മാത്രമല്ല താരത്തിന് തിളക്കം. കേരളത്തിലെ പ്രസിദ്ധമായ കാലടിയിലെ ശ്രീ ശങ്കര കോളേജിൽ നിന്ന് താരം മൈക്രോബയോളജി ബിരുദം എടുത്തിട്ടുണ്ട്. പഠനത്തിൽ താരം പിന്നോട്ടല്ല.

സമൂഹ മാധ്യമങ്ങളിൽ സജീവമായും ക്രിയാത്മകമായും  ഇടപഴകുന്ന താരമാണ് ശ്രിത ശിവദാസ്. താരത്തിന് പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളമുള്ളതു കൊണ്ടു തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോയും വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നതും താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ആണ്.

കറുത്ത ഡ്രസ്സിൽ ആണ് താരം  ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കറുത്ത ഡ്രസ്സിൽ താരം സുന്ദരിയാണ് എന്ന് തന്നെയാണ് ആരാധകരുടെ അഭിപ്രായം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് നല്ല പ്രതികരണങ്ങൾ നേടി തന്നെയാണ് താരത്തിനെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.

Shritha
Shritha
Shritha
Shritha
Shritha
Shritha
Shritha
Shritha
Shritha
Shritha

Be the first to comment

Leave a Reply

Your email address will not be published.


*